പവന് 53000 രൂപ, സ്വർണം പൊള്ളുന്നു; വിപണിക്ക് തിരിച്ചടിയാകുമോ? വാങ്ങാൻ പലരും മടിക്കുന്നുവെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: റെക്കോർഡ് തിളക്കത്തില്‍ സ്വര്‍ണവില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന് വില 6075യായി. ഒരു പവന്‍ സ്വര്‍ണത്തിന് 48,600 രൂപയാണ് ഇന്നത്തെ വില. പണിക്കൂലിയടക്കം ഒരു പവന്റെ ആഭരണം വാങ്ങുന്നതിന് ഇപ്പോള്‍ 53000 രൂപയെങ്കിലും നല്‍കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്.

തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തുന്നത്. ഈ മാസം ഇതു വരെ ഒരു പവൻ സ്വർണ്ണത്തിന് 2280 രൂപയും, ഗ്രാമിന് 285 രൂപയുമാണ് വർധിച്ചത്.

രാജ്യാന്തര സ്വർണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ലോകത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അസ്ഥിരതയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. വൻകിട നിക്ഷേപകർ ഓഹരിയിലോ, റിയൽ എസ്റ്റേറ്റിലോ നിക്ഷേപിക്കാതെ സ്വർണത്തിൽ നിക്ഷേപിക്കാന്‍ താൽപ്പര്യം കാണിക്കുന്നതും വില വര്‍ധനയുടെ കാരണങ്ങളിലൊന്നാണ്. വിലവർധനവ് ഉപഭോക്താക്കളിൽ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. വില കൂടുന്നത് കാരണം ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ മടിക്കുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top