സ്വർണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന വില
October 9, 2023 12:19 PM

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവവും സ്വർണവില കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് വർധിച്ചത്. പവന് 42,680 രൂപയും ഗ്രാമിന് 5335 രൂപയുമാണ് തിങ്കളാഴ്ചയിലെ വില . ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞയാഴ്ച സ്വർണവിലയിൽ ഇടിവുണ്ടായിരുന്നത് ആഴ്ച അവസാനത്തോടെ വീണ്ടും കൂടുകയായിരുന്നു.
ഞായറാഴ്ച 42,520 രൂപയായിരുന്നു പവന് വില. വെള്ളിയാഴ്ച 42,000 രൂപയും ഒക്ടോബർ 7 ന് രണ്ട് തവണയായി പവന് 520 രൂപയും കൂടിയിരുന്നു. ഒക്ടോബർ ഒന്നിന് പവന് 42,680 രൂപ ആയിരുന്നത് ഒക്ടോബർ അഞ്ച് ആയപ്പോഴേക്കും 41,920 രൂപയി കുറഞ്ഞിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here