സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് വില, പവന് 45920 രൂപ
തിരുവനന്തപുരം : സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്. പവന് 480 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 60 രൂപയും വര്‍ദ്ധിച്ചിട്ടുണ്ട്. ഗ്രാമിന് 5740 രൂപയും പവന് 45920 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില. ചരിത്രത്തിലെ ഉയര്‍ന്ന വിലയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണ്ണവിലയില്‍ വലിയ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2006 ഡോളറാണ്. യുദ്ധപശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തിനെ കാണുന്നതിനാലാണ് സ്വര്‍ണ്ണവിലയില്‍ ഇത്രയും വര്‍ദ്ധനവുണ്ടായിരിക്കുന്നത്. മെയ് 5 നാണു മുന്‍പ് സംസ്ഥാനത്ത് സ്വര്‍ണവില ഏറ്റവും ഉയര്‍ത്തിലെത്തിയത്. അന്ന് 45760 രൂപയായിരുന്നു പവന്റെ വില.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here