ഒറ്റയടിക്ക് വീണ്ടും ഇടിഞ്ഞു; സ്വർണ വില ഒരാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ
ചെറിയ കുതിപ്പിന് ശേഷം സ്വർണ വിലയിൽ വീണ്ടും ഇടിവ്. ആറ് ദിവസം തുടർച്ചയായി കൂടിയ ശേഷമാണ് സ്വർണ വില താഴുന്നത്. പവന്ന് 800 രൂപയും ഗ്രാമിന് 80 രൂപയുമാണ് കുറഞ്ഞത്. പവന് 57,600 രൂപയാണ് ഇന്നത്തെ സ്വർണ വില വില. ഗ്രാമിന് 7200 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ ആറ് ദിവസത്തെ വർധനക്കൊടുവിലാണ് സ്വർണവില താഴ്ന്നിരിക്കുന്നത്.
Also Read: ഗൾഫും സിംഗപ്പൂരും തപ്പി പോകേണ്ട; ഇപ്പോള്‍ സ്വർണവില എറ്റവും കുറവ് ഇന്ത്യയിൽ; കാരണം…
ഇന്നലെ പവന് 58,400 രൂപയായിരുന്നു വില. ആറ് ദിവസം കൊണ്ട് 2920 രൂപ വർധിച്ച ശേഷമാണ് ഇന്ന് 800 രൂപയുടെ കുറവ് ഉണ്ടായിരുക്കുന്നത്. ഈ മാസം വൻ ഇടിവ് ഉണ്ടായ ശേഷമായിരുന്നു സ്വർണ വില കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചത്. നവംബറിലെ ഏറ്റവും കൂടിയ വിലയായ 59,080 രൂപ ഒന്നാം തീയ്യതിയാണ് രേഖപ്പെടുത്തിയത്.
മിഡിൽ ഈസ്റ്റിലെ യുദ്ധവും അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഫലവുമാണ് നവംബറിലെ ആദ്യ രണ്ട് ആഴ്ചകളിൽ വില കുറയാൻ കാരണമായത്. ഇത് ആഗോള സ്വർണ വില കുറയുന്നതിനൊപ്പം ഇന്ത്യയിലും വിലയിടിയാൻ കാരണമായി. ഒക്ടോബറിൽ റെക്കോർഡ് ഉയരത്തിൽ എത്തിയതിന് ശേഷം ലോകമെമ്പാടുമുള്ള സ്വർണ വിലയിൽ കുത്തനെ ഇടിവാണ് ഈ മാസം ഉണ്ടായത്. മൂന്നാം ആഴ്ചയിൽ സ്വർണ വില തിരിച്ചു കയറുന്നതിന് ഇടയിലാണ് വീണ്ടും ഇടിവുണ്ടായിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here