മാറ്റമില്ലാതെ സ്വർണ വില
November 16, 2023 10:58 AM
തിരുവനന്തപുരം: രണ്ട് ദിവസത്തെ ഉയർച്ചക്ക് ശേഷം മാറ്റമില്ലാതെ സ്വർണ വില. പവന് 44,760 രൂപ നിരക്കിലാണ് ഇന്നത്തെ വിൽപന. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപ കൂടിയിരുന്നു.
ഒക്ടോബർ 28ന് റെക്കോർഡ് വില രേഖപ്പെടുത്തിയ ശേഷം രണ്ടാഴ് തുടർച്ചയായി സ്വർണ വില ഇടിഞ്ഞു. പിന്നീട് ചൊവ്വാഴ്ച മുതലാണ് സ്വർണ വിലയിൽ വർധനവുണ്ടായത്. 16 ദിവസത്തിനിടെ 1600 രൂപ കുറഞ്ഞതിന് ശേഷമാണിത്. രണ്ടു ദിവസങ്ങളിലായി 400 രൂപയാണ് കൂടിയത്.
നവംബർ 13ന് രേഖപ്പെടുത്തിയ 44360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. നവംബർ മൂന്നിനാണ് ഈ മാസം ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വ്യാപാരം നടന്നത്. 45,280രൂപയായിരുന്നു പവന് വില.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here