കൂപ്പുകുത്തി സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
December 9, 2023 4:09 PM
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഡിസംബർ 4-ന് സർവകാല റെക്കോർഡിൽ എത്തിയതിന് ശേഷമാണ് വില കുറയുന്നത്. ഇന്ന് പവന് 440 രൂപയാണ് കുറഞ്ഞത്. 45,720 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. 55 രൂപ കുറഞ്ഞ് 5715 രൂപയ്ക്കാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്. മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഡിസംബർ 4-ന് 47,080 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ഒരു പവൻ സ്വർണത്തിന് 46,760 രൂപയും ഗ്രാമിന് 5845 രൂപയുമായിരുന്നു വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണിത്.
ഡിസംബറിലെ ഒരു പവൻ സ്വർണവില
- ഡിസംബർ 1- 46,160
- ഡിസംബർ 2- 46760
- ഡിസംബർ 3- 46760
- ഡിസംബർ 4- 47,080 (മാസത്തെ ഏറ്റവും ഉയർന്ന വില)
- ഡിസംബർ 5- 46,280
- ഡിസംബർ 6- 45960
- ഡിസംബർ 7- 46040
- ഡിസംബർ 8- 46160
- ഡിസംബർ 9- 45,720 (മാസത്തെ ഏറ്റവും കുറഞ്ഞ വില) Also Read: ഭിന്നശേഷിക്കാരിക്കും സ്ത്രീധന പീഡനം; മുന്‍ വിവാഹങ്ങള്‍ മറച്ചുവച്ചു, സ്വര്‍ണവും കാറും നല്‍കിയിട്ടും ഉപദ്രവിക്കുന്നെന്ന് പരാതി
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here