സ്വർണം വാങ്ങുന്നവർക്ക് ഡിസംബറിലും കോളടിച്ചു; വില താഴോട്ട് തന്നെ

ഡിസംബർ മാസത്തിലും കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഇന്ന് പവന് 480 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 60 രൂപയും കുറഞ്ഞു. ഒരു പവൻ സ്വർണം 56,720 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിലെ വിലയിടിവാണ് കേരളത്തിലെ കച്ചവടത്തെയും ബാധിച്ചിരിക്കുന്നത്.

Also Read: ട്രംപിൻ്റെ രണ്ടാം വരവിൽ തുടര്‍ച്ചയായി കൂപ്പുകുത്തി സ്വർണം; കേരളത്തിലും വിലകുറയുന്നു; കാരണം ഇതാണ്

അവധി ദിവസമായ ഇന്നലെ വില മാറ്റമില്ലാതെ തുടർന്നിരുന്നു. പവന് 57,200 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. കഴിഞ്ഞ മാസം 30 ന് പവന് 80 രൂപയുടെ നേരിയ കുറവ് രേഖപ്പെടുത്തിയാണ് വില 57,200ൽ എത്തിയത്. ഒരു ഗ്രാമിന് പത്ത് രൂപയും കുറഞ്ഞിരുന്നു.

Also Read: ഗൾഫും സിംഗപ്പൂരും തപ്പി പോകേണ്ട; ഇപ്പോള്‍ സ്വർണവില എറ്റവും കുറവ് ഇന്ത്യയിൽ; കാരണം…

കഴിഞ്ഞ മാസം 14,16,17 തീയതികളിൽ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടന്നത്. നവംബർ 17 ന് രേഖപ്പെടുത്തിയ 55,480 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. നവംബർ ഒന്നിന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയർന്ന നിരക്ക്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top