സ്വർണവില 52000 കടന്നു; ഗ്രാമിന് ഇന്ന് വർധിച്ചത് 120 രൂപ; ഒൻപതു ദിവസത്തിനിടെ പവന് കൂടിയത് 2920 രൂപ; സാധാരണക്കാർക്ക് വൻ തിരിച്ചടി

തിരുവനന്തപുരം: സ്വർണവില ദിനംപ്രതി കുതിക്കുന്നു. പവന് ഇന്ന് 960 രൂപ വർധിച്ചതോടെ വില 52,000 കടന്നു. 52,280ആണ് ഇന്നത്തെ വില. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വിലകൂടുന്നതാണ് സംസ്ഥാനത്തും വലിയതോതിൽ വിലവർധനയുണ്ടാകാൻ കാരണം.

മാർച്ച് 29നാണ് സ്വർണവില അൻപതിനായിരം കടന്നത്. ഏപ്രിൽ മൂന്നിന് 51,000 കടന്നിരുന്നു. കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ പവന് 2920 രൂപയാണ് വർധിച്ചത്. സ്വർണ നിക്ഷേപത്തിലേക്ക് കൂടുതൽപ്പേർ എത്തുന്നതിനാൽ വില ഇനിയും കൂടാനാണ് സാധ്യത. ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസവും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. എന്നാൽ വിവാഹാവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങുന്ന സാധാരണക്കാർക്ക് വിലവർധന വൻ തിരിച്ചടിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top