റെക്കോർഡിട്ട് സ്വർണവില; ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്നു, പവന് 50,400; ഒറ്റ ദിവസത്തെ വർധന 1040 രൂപ

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സ്വർണവില അൻപതിനായിരം കടന്നു. പവന് 50,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 130 രൂപ കൂടി 6300 രൂപയായി. പവന് 1040 രൂപയാണ് വർധിച്ചത്.

രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വിലകൂടുന്നതാണ് സംസ്ഥാനത്തും വലിയതോതിൽ വിലവർധനയുണ്ടാകാൻ കാരണം. അന്താരാഷ്ട്ര വിപണയിൽ ഒരൗൺസ് സ്വർണത്തിന് 2236 ഡോളറാണ് നിലവിലെ വില. സ്വർണ നിക്ഷേപത്തിലേക്ക് കൂടുതൽപ്പേർ എത്തുന്നതിനാൽ വില ഇനിയും കൂടാനാണ് സാധ്യത.

ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസവും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. എന്നാൽ വിവാഹാവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങുന്ന സാധാരണക്കാർക്ക് വിലവർധന വൻ തിരിച്ചടിയാണ്. കഴിഞ്ഞ ദിവസം 49,360 ആയിരുന്നതാണ് ഒറ്റ ദിവസം കൊണ്ട് ആയിരം രൂപയിലധികമായി കൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top