കുതിച്ചുകയറി വീണ്ടും സ്വര്‍ണവില; റെക്കോര്‍ഡ് തിരുത്തുമോയെന്ന് ആശങ്ക

തിരുവനന്തപുരം: വിലയിടിവിന് പിന്നാലെ സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു. ഒരു പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇപ്പോഴത്തെ വില 46,240 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5780 രൂപയും. ഗ്രാമിന് 10 രൂപയാണ് വര്‍ദ്ധിച്ചത്. നാല് ദിവസം മാറ്റമില്ലാതെ തുടർന്നതിനുശേഷം വിലയില്‍ നേരിയ കുറവുണ്ടായിരുന്നു.

ജനുവരി 2ന് പവന് 47000 രൂപയായതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായി മാറി. ജനുവരി 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. ജനുവരി 21 മുതല്‍ നാല് ദിവസത്തേക്ക് മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ ഇടിവ് ഉണ്ടായി. എന്നാല്‍ ഇന്ന് വീണ്ടും വില ഉയര്‍ന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top