റന ജ്വല്ലറി കവർച്ചയിലെ മുഖ്യപ്രതി പോക്സോ കേസില്‍ അറസ്റ്റില്‍; പീഡനവിവരം മനസിലാക്കിയത് ഫോണ്‍ പരിശോധനക്കിടെ; വീണ്ടും ജയിലില്‍

താമരശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. റന ജ്വല്ലറി കവർച്ച കേസിലെ മുഖ്യപ്രതി നവാഫാണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ നിന്നാണ് പീഡനവിവരം പോലീസ് മനസിലാക്കിയത്. പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ചാണ് പീഡനത്തിന് ശ്രമിച്ചത്.

പെണ്‍കുട്ടിയുടെ ഫോണിലേക്ക് പ്രതി നിരന്തരം വിളിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയെത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഭയന്ന കുട്ടി വീട്ടുകാരെ വിവരം അറിയിച്ചിരുന്നില്ല. ഇയാൾ പിന്നീടും കുട്ടിയെ ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്തു.

ജ്വല്ലറി കവർച്ചയുമായി ബന്ധപ്പെട്ട് പ്രതി ജയിലിലാണ്. താമരശ്ശേരി പൊലീസ് കേസ് എടുത്തശേഷം കുന്ദമംഗലം പൊലീസിനു കൈമാറി. കുന്ദമംഗലം പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപത്തെ റന ഗോള്‍ഡിന്റെ ഭിത്തി തുരന്ന് അമ്പതുപവൻ സ്വർണം കവർച്ചചെയ്ത മൂന്നംഗ സംഘത്തിലെ മുഖ്യപ്രതിയാണ് നവാഫ്‌. ജനുവരി 24-ന് പുലർച്ചെയാണ് നവാഫും സഹോദരൻ നിസാറും മറ്റൊരു സുഹൃത്തും ചേർന്ന് ലോക്കർ തകർത്ത് 23 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നത്. മുന്‍ കുറ്റവാളികളെക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോഴാണ് താമരശ്ശേരിയില്‍ നവാഫ്‌ താമസിച്ചിരുന്ന കാര്യവും വീടൊഴിഞ്ഞ് മുങ്ങിയതും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നവാഫ്‌ പിടിയിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top