തൃശൂരിൽ സ്വർണ്ണ കവർച്ച, 3 കിലോ സ്വർണ്ണം കാറിൽ എത്തിയ സംഘം കവർന്നു
തൃശൂർ: നഗരത്തിൽ ഇന്നലെ രാത്രി വൻ സ്വർണ കവർച്ച. ഡിപി ചെയിൻസ് എന്ന സ്ഥാപനത്തിൽ നിന്നും ജ്വല്ലറികളിലേക്ക് കൊണ്ടുപോയ 3 കിലോ സ്വർണാഭരണങ്ങളാണ് കാറിൽ എത്തിയ സംഘം കവർന്നത്.
കന്യാകുമാരി, മാർത്താണ്ഡം ഭാഗത്തുള്ള കടകളിലേക്ക് സ്വർണം എത്തിക്കാനായി ജീവനക്കാർ ആഴ്ചയിൽ ഒരിക്കൽ സ്ഥിരമായി ചെന്നൈ എഗ്മോർ ട്രയിനിൽ പോകാറുണ്ട് . ഇത് അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
റെയിൽവേ സ്റ്റേഷനിലേക്ക് ആഭരണങ്ങളുമായി പോകുന്ന വഴിയാണ് കാറിൽ എത്തിയ സംഘം കവർച്ച നടത്തിയത്. ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറ്റോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവരുടെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. വെള്ള കാറിൽ എത്തിയവരാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്നാണ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here