എയർ ഇന്ത്യ ക്യാബിൻ ക്രൂവിനെ കസ്റ്റംസ് കുടുക്കി; വിമാനത്തിൽ വച്ച് കൈമാറിയത് 1.7 കിലോ സ്വർണം

സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരനും സുഹൃത്തും പിടിയിൽ. ദുബായിൽ നിന്നും ചെന്നൈയിൽ എത്തിയ എയർഇന്ത്യ വിമാനത്തിലെ ക്യാബിൻ ക്രൂ അംഗത്തെയും യാത്രക്കാരനെയുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

1.7 കിലോഗ്രാം സ്വർണമാണ് ഇരുവരും ചേർന്ന് കടത്താൻ ശ്രമിച്ചത്. വിമാനത്തിനുള്ളിൽ വച്ച് ക്യാബിൻ ക്രൂ അംഗത്തിന് സ്വർണം കൈമാറിയതായി യാത്രക്കാരൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി കസ്റ്റംസ് പറഞ്ഞു.

തുടർന്ന് നടത്തിയ പരിശോധനയിൽ എയർ ഇന്ത്യ ജീവനക്കാരൻ്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയതായും കസ്റ്റംസ് വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ വിമാനക്കമ്പനി അധികൃതർ പ്രതികരിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top