സ്വര്‍ണക്കടത്ത് ഒറ്റിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഘത്തിലെ മൂന്നുപേര്‍ കൊടുവള്ളിയില്‍ പിടിയില്‍

കോഴിക്കോട്: സ്വര്‍ണക്കടത്ത് ഒറ്റിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേര്‍ കൊടുവള്ളി പൊലീസിന്റെ പിടിയില്‍. മുക്കം സ്വദേശി ഷബീർ, കുന്ദമംഗലം സ്വദേശി അരുൺ, കൊടുവള്ളി സ്വദേശി അബ്ദുൽ റഹീം എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സൗദിയില്‍നിന്ന് എത്തിച്ച അരക്കിലോയോളം സ്വര്‍ണം കസ്റ്റംസ് പിടികൂടിയ സംഭവത്തിലാണ് ഓമശ്ശേരി സ്വദേശിയെ തട്ടിക്കൊണ്ടു പോയത്. തന്നെ മര്‍ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ചെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു.

2 മാസം മുമ്പ് അരക്കിലോയോളം സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയിരുന്നു. സൗദിയില്‍നിന്ന് എത്തിയ ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. കസ്റ്റംസിന് ഒറ്റ് കൊടുത്തെന്ന ആരോപണമുയര്‍ത്തിയാണ് ഓമശ്ശേരി അമ്പലക്കണ്ടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഈ മാസം എട്ടിന് രാത്രിയാണ് സംഭവം നടന്നത്.

പോലീസ് അന്വേഷിച്ച് വന്നപ്പോള്‍ സംഘം തമിഴ്‌നാട്ടിലേക്കു കടന്നു. പൊലീസിന്റെ നീക്കം മനസ്സിലാക്കിയ ഷബീര്‍ നാട്ടിലേക്ക് തിരിച്ചു. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കോടഞ്ചേരി ഭാഗത്തു വെച്ചാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെക്കൂടി പിടികൂടിയത്. ഷബീറിന്റെ സഹോദരന്‍ ഷക്കീല്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് മൊഴി നല്‍കിയിരുന്നു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top