സ്വര്‍ണക്കടത്തില്‍ ഗവര്‍ണര്‍ കടുംവെട്ട് വെട്ടുമോ; ആശങ്കയില്‍ മുഖ്യമന്ത്രി
ഗവര്‍ണര്‍ വ്യക്തിപരമായി നടത്തുന്ന അധിക്ഷേപങ്ങളില്‍ സംശയവുമായി മുഖ്യമന്ത്രി. ഗവര്‍ണര്‍ കടുംവെട്ട് വെട്ടുമോ എന്ന സംശയം മുഖ്യമന്ത്രി പിണറായി വിജയന് ഉള്ളതായാണ് സൂചന. ഗവര്‍ണറുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി കത്ത് നല്‍കിയത്. ഗവര്‍ണര്‍ എന്തോ മനസില്‍ കണ്ടിട്ടുണ്ട് എന്ന് വിശ്വസിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി കത്തില്‍ പറയുന്നത്.
സ്വര്‍ണക്കടത്തിലെ വരുമാനം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ‘ദി ഹിന്ദു’ അഭിമുഖത്തിലെ വിവാദ പരാമര്‍ശമാണ് ഗവര്‍ണര്‍ ഏറ്റെടുത്തിരിക്കുന്നത്. അത്തരം പരാമര്‍ശം നടത്തിയില്ലെന്ന് മുഖ്യമന്ത്രിയും അഭിമുഖത്തില്‍ ഇല്ലാത്ത വാക്കുകളാണ് എന്ന് ‘ഹിന്ദു’വും വ്യക്തമാക്കിയിലെങ്കിലും ഗവര്‍ണര്‍ മുന്നോട്ട് തന്നെയാണ്.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശങ്ങളില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നേരിട്ട് ഹാജരാകാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. പകരം മുഖ്യമന്ത്രി വിശദീകരണക്കത്ത് നല്‍കി. ഇതിന് ഗവര്‍ണര്‍ നല്‍കിയ മറുപടിക്കത്ത് ആണ് മുഖ്യമന്ത്രിയില്‍ സംശയം ജനിപ്പിച്ചത്. മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെന്നും സര്‍ക്കാരിന് ഒരുപാട് കാര്യങ്ങള്‍ മറയ്ക്കാനുണ്ടെന്നുമാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. ഈ പരാമര്‍ശത്തെയാണ് മുഖ്യമന്ത്രി സംശയദൃഷ്ടിയോടെ കാണുന്നത്.
ഹവാല ഇടപാടും സ്വര്‍ണക്കടത്തും ദേശവിരുദ്ധപ്രവര്‍ത്തനമാണെന്നാണ് ഉദ്ദേശിച്ചത്. ഇതിനപ്പുറമുള്ള ഒരു മാനത്തിലേക്ക് തന്റെ വാക്കുകളെ വ്യാഖ്യാനിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here