മരണവീട്ടില്‍ നിന്ന് 14 പവന്‍ സ്വര്‍ണം കവര്‍ന്നു; യുവതി പിടിയില്‍

മരണവീട്ടില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസില്‍ യുവതി പിടിയില്‍. കൊല്ലം സ്വദേശിയായ റിന്‍സി ഡേവിഡാണ് (29) അറസ്റ്റിലായത്. എളമക്കര പുതുക്കലവട്ടത്തെ വീട്ടില്‍ നിന്നുമാണ് 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ റിന്‍സി ഡേവിഡ് അടിച്ചുമാറ്റിയത്. എളമക്കര പോലീസാണ് യുവതിയെ പിടികൂടിയത്.
മോഷ്ടിച്ച സ്വര്‍ണം വില്പന നടത്തിയ കൊല്ലത്തെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം പോലീസ് കണ്ടെടുത്തു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.എസ്.സുദര്‍ശനന്റെ നിര്‍ദേശപ്രകാരം എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി.ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
സബ് ഇന്‍സ്പെക്ടര്‍ സി.മനോജ്, എഎസ്ഐ മുജീബ്, സിപിഒ ജിനുമോന്‍, വനിതാ സിപിഒമാരായ ചിഞ്ചു, പ്രജിത എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here