ലോക റെക്കോഡോടെ സ്വർണം; ഏഷ്യൻ ഗെയിംസിൽ 10 മെഡലുകളുമായി ഇന്ത്യൻ കുതിപ്പ് തുടരുന്നു
ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ 5 മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച ഒരു സ്വര്‍ണവും നാല് വെങ്കലവുമാണ് നേടിയത്. ഇതോടെ ആകെ മെഡൽ നേട്ടം പത്തായി. ഗെയിംസിൻ്റെ രണ്ടാം ദിനമായ ഇന്ന് കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കാനാവുമെന്നാണ് ഇന്ത്യൻ സംഘത്തിൻ്റെ പ്രതീക്ഷ. നിലവിൽ ആകെ ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഷൂട്ടിംഗിൽ ലോക റെക്കോഡോടെയായിരുന്നു ഇന്ത്യയുടെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗത്തില്‍ 10മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. ദിവ്യാന്‍ഷ് സിംഗ് പന്‍വര്‍, ഐശ്വര്യ പ്രതാപ് സിംഗ് തോമര്‍, രുദ്രാങ്കാഷ് പാട്ടീല്‍ എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. 1893.7 പോയന്റാണ് മത്സരത്തിൽ ഇന്ത്യന്‍ ടീം നേടിയത്. കൊറിയ വെള്ളിയും ചൈന വെങ്കലവും നേടി സ്ഥാനവുംകരസ്ഥമാക്കി. പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ എശ്വര്യ തോമര്‍ വെങ്കലം നേടി. 228.8 പോയന്റുകള്‍ നേടിയാണ് താരത്തിന്റെ മെഡല്‍നേട്ടം.
25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൽ ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കി. അനീഷ്, വിജയവീർ, ആദർഷ് എന്നിവർ 1718 പോയിന്റ് നേടിയാണ് മൂന്നാമതെത്തിയത്. റോവിംഗിൽ (തുഴച്ചിൽ) രണ്ടു വെങ്കലവും രണ്ടാം ദിനം ഇന്ത്യ സ്വന്തമാക്കി. ജസ്വീന്ദർ, ഭീം, പുനീത്, ആശിഷ് എന്നിവരടങ്ങിയ സഖ്യവും സത്നാം സിംഗ്, പർമീന്ദർ സിംഗ്, ജക്കാർ ഖാൻ, സുഖ്മീത് വിംഗ് എന്നിവരടങ്ങിയ സഖ്യവുമാണ് മെഡൽ നേടിയത്. രണ്ടാം ദിനവും റോവിംഗ്- ഷൂട്ടിംഗ് താരങ്ങളുടെ മികവിലാണ് ഇന്ത്യ കുതിപ്പ് തുടരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here