ഇന്ന് കേരളത്തിൻ്റെ സുവർണ ദിനമാക്കി വനിതകള്‍; സുഫ്‌ന ജാസ്മിന്‍, ഹർഷിത ജയറാം… ദേശീയ ഗെയിംസിൽ രണ്ടാം സ്വർണം

ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാം ദേശീയ ഗെയിംസിൽ കേളത്തിന് രണ്ടാം സ്വർണം. നീന്തലിൽ വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്കിലാണ് കേരളം സ്വർണം നേടിയത്. ഹർഷിത ജയറാമാണ് 200 മീറ്ററിൽ കേരളത്തിനായി രണ്ടാം സ്വർണം സ്വന്തമാക്കിയത്. വനിതാ ഭാരോദ്വഹനം വിഭാഗത്തിൽ സുഫ്‌ന ജാസ്മിനാണ് ഇന്ത്യയുടെ സുവർണ വേട്ടക്ക് തുടക്കം കുറിച്ചത്. വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്ന സ്വർണം നേടിയത്.

ഗെയിംസിന്റെ ആദ്യ ദിനമായ ഇന്നലെ നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ടവെങ്കലം സ്വന്തമാക്കിയിരുന്നു. 200 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബട്ടർഫ്ലൈ എന്നിവയിലാണ് മെഡൽ നേടിയത്. പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്‌റ്റൈലിൽ മത്സരിക്കേണ്ടിവന്നത്‌ നിലവിലെ റെക്കോഡുകാരൻ ശ്രീഹരി നടരാജനോടും കർണാടകത്തിന്റെ മറ്റൊരു കരുത്തൻ അനീഷ്‌ ഗൗഡയോടുമായിരുന്നു. ഒടുവിൽ പൊരുതി നീന്തി വെങ്കലം സ്വന്തം അക്കൗണ്ടിൽ ചേർക്കുകയായിരുന്നു. 1: 53.73 സമയത്തിലാണ് താരം ഫിനിഷ് ചെയ്തത്.

100 മീറ്റർ ബട്ടർഫ്ലൈയിൽ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു സജനെ കാത്തിരുന്നത് . അവസാന 30 മീറ്ററിൽ സ്വർണം തലനാരിഴക്ക് നഷ്ടമാവുകയായിരുന്നു. 54.52 സെക്കൻഡിൽ മൂന്നാംസ്ഥാനത്ത് താരം ഫിനിഷ് ചെയ്തു. ആറ് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമായി കർണാടകയാണ് പോയിൻ്റ് ടേബിളിൽ ഒന്നാമത്. മണിപ്പൂർ ( സ്വർണം 5, വെള്ളി 4), മഹാരാഷ്ട്ര ( സ്വർണം 3, വെള്ളി 9, വെങ്കലം 1) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. രണ്ട് സ്വർണവും രണ്ട് വെള്ളിയുമടക്കം നാല് മെഡലുകളുമായി കേരളം എഴാം സ്ഥാനത്താണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top