സിനിമകളിൽ മാത്രമല്ല, നല്ല കോമ്പിനേഷനുകൾ പരസ്യത്തിലുമുണ്ട്

പരസ്യ ചിത്രങ്ങളിലൂടെ നിരവധി മികച്ച കോബിനേഷനുകൾ സൃഷ്ടിച്ച സംവിധായകനാണ് വി.എ. ശ്രീകുമാർ. സിനിമയിലൂടെ മാത്രമല്ല നല്ല കഥാപാത്രങ്ങളായി പരസ്യങ്ങളിലും ഒട്ടേറെ സിനിമാ താരങ്ങൾ ഒന്നിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനും മഞ്ജുവാര്യരുമടക്കം അനേകം താരസംഗമങ്ങൾ പരസ്യചിത്രങ്ങളിലൂടെ അവതരിപ്പിച്ച സംവിധായകനാണ് വി.എ ശ്രീകുമാർ.

അത്തരത്തിൽ ഒന്നാണ് കീർത്തി സുരേഷും സുലൈഖാ മൻസിലിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ അനാർക്കലി മരിക്കാറും ആദ്യമായി ഒന്നിച്ച ജോസ് ആലുക്കാസ് ജ്വല്ലറിയുടെ പരസ്യ ചിത്രം.

മോഹൻലാലിന്റെ മലക്കോട്ടൈ വാലിബൻ പൂർത്തിയാക്കിയ ശേഷം മധു നീലകണ്ഠൻ ക്യാമറ ചലിപ്പിച്ചത് ഈ പരസ്യചിത്രത്തിനായാണ്. ഗപ്പി, തല്ലുമാല, സുലൈഖ മൻസിൽ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾക്ക് സംഗീതം ചെയ്ത വിഷ്ണു വിജയാണ് സംഗീതസംവിധാനം. പ്രസന്ന മാസ്റ്ററാണ് കോറിയോഗ്രഫി. ആയിരത്തിലധികം പരസ്യചിത്രങ്ങൾ സംവിധാനം ചെയ്യുകയും തന്റെ കരിയിറിൽ സച്ചിൻ ടെൻഡുൽക്കർ, അമിതാഭ് ബച്ചൻ, ഐശ്വര്യറായ്, നാഗാർജ്ജുന, സുസ്മിത സെൻ, മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ദുൽഖർ സൽമാൻ തുടങ്ങി അനേകം താരങ്ങളെ വിവിധ ബ്രാൻഡുകൾക്കായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ശ്രീകുമാർ.

കല്യാൺ ജ്വല്ലറിക്കായി “വിശ്വാസം അതല്ലേ എല്ലാം”, മണപ്പുറം ഗോൾഡ് ലോണിനായി “വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ’ തുടങ്ങിയ സൂപ്പർഹിറ്റ് ടാഗ് ലൈനുകൾ ഒരുക്കിയതും ശ്രീകുമാർ ആണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top