ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ലോക്കോ പൈലറ്റുമാര്‍ക്ക് പരുക്ക്; ട്രാക്കിലേക്ക് മറിഞ്ഞ എഞ്ചിന്‍ മറ്റൊരു പാസഞ്ചര്‍ ട്രെയിനിലും ഇടിച്ചു

പഞ്ചാബിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു. ഇന്ന് പുലര്‍ച്ചെ സിർഹിന്ദിലെ മധോപുരിലാണ് സംഭവം രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരിക്കേറ്റിട്ടുണ്ട്. വികാസ് കുമാർ, ഹിമാൻഷു കുമാർ എന്നിവര്‍ക്കാണ് പരുക്ക്. വികാസ് കുമാറിന് തലയിലും ഹിമാൻഷു കുമാറിന് പിറകിലുമാണ് പരിക്കേറ്റതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പരുക്കേറ്റ പൈലറ്റുമാരെ ഫത്തേഗഢ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

“ഒരു ചരക്ക് ട്രെയിനിന് പിന്നിൽ നിന്ന് മറ്റൊന്ന് ഇടിച്ചാണ് അപകടം. ഒരു എഞ്ചിൻ മറ്റൊരു ട്രാക്കിലേക്ക് മറിഞ്ഞ് ഒരു പാസഞ്ചർ ട്രെയിനിൽ ഇടിച്ചിട്ടുണ്ട്.” – റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അപകടത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top