1000 കോടിയിലേറെ വർഷമെടുക്കുന്ന കാര്യം 5 മിനിട്ടുകൊണ്ട് തീർക്കുന്ന സാങ്കേതിക വിദ്യ; ക്വാണ്ടം കമ്പ്യൂട്ടിങ്ങിൽ ‘വില്ലോ’ ചിപ്പുമായി ഗൂഗിള്‍
ക്വാണ്ടം കമ്പ്യൂട്ടിങ് (Quantum computing) സംവിധാനം പരിഷ്ക്കരിച്ച് ടെക് ഭീമനായ ഗൂഗിൾ. അടുത്ത തലമുറയിൽപ്പെട്ട ( next-generation) ‘വില്ലോ’ എന്ന ക്വാണ്ടം ചിപ്പാണ് (Willow quantum computing chip) ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കാലിഫോർണിയയിലെ സാന്താ ബാർബറയിലുള്ള കമ്പനിയുടെ ക്വാണ്ടം ലാബിൽ വികസിപ്പിച്ചെടുത്തതാണ് ഈ പുതിയ ചിപ്പ്. സൂപ്പർ കമ്പ്യൂട്ടറുകൾക്ക് കോടിക്കണക്കിന് വർഷങ്ങൾക്കൊണ്ട് മാത്രം ഉത്തരം നൽകാൻ കഴിയുന്ന ഗണിതക്രിയക്ക് അഞ്ച് മിനിട്ടു കൊണ്ട് പുതിയ ചിപ്പ് ഉത്തരം നൽകുമെന്നാണ് ഗൂഗിളിൻ്റെ അവകാശവാദം.
ക്വാണ്ടം ചിപ്പ് എന്നത് ആറ്റങ്ങൾ പോലുള്ള വളരെ ചെറിയ കണങ്ങളുടെ ശാസ്ത്രമായ ക്വാണ്ടം മെക്കാനിക്സിൻ്റെ (quantum mechanics) തത്വങ്ങൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക തരം കമ്പ്യൂട്ടർ ചിപ്പാണ്. വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് ‘ബിറ്റുകൾ’ ഉപയോഗിക്കുന്ന സാധാരണ ചിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ക്വാണ്ടം ചിപ്പുകൾ ‘ക്വിറ്റുകൾ’ ഉപയോഗിക്കുന്നു. അതിനാല്‍ പരമ്പരാഗത കമ്പ്യൂട്ടറുകളേക്കാൾ വളരെ വേഗത്തിൽ സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ കൈകാര്യം ചെയ്യാൻ ഈ ക്വാണ്ടം ചിപ്പുകൾക്ക് സാധിക്കുന്നു.
ഇന്നത്തെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറുകളിലൊന്ന് 10 സെപ്റ്റില്യൺ (10^24/പത്ത് കഴിഞ്ഞ് 24 പൂജ്യം) വർഷം എടുക്കുന്ന ഗണിതശാസ്ത്ര പ്രശ്നത്തിന് അഞ്ച് മിനിറ്റിനുള്ളിൽ പരിഹാരം കാണാൻ വില്ലോ ചിപ്പിന് കഴിയും. പ്രപഞ്ചത്തിൻ്റെ പ്രായത്തെക്കാൾ കൂടുതൽ വർഷമാണ് സൂപ്പർ കമ്പ്യൂട്ടറുകൾക്ക് വേണ്ടി വരുന്നതെന്നും ഗൂഗിൾ അവകാശപ്പെടുന്നു. ഏകദേശം 13.7 ബില്യണിലേറെ (13700 കോടി) വർഷമാണ് പ്രപഞ്ചത്തിൻ്റെ പ്രായമായി കണക്കാക്കുന്നത്.
ഗൂഗിളിൻ്റെ ചിപ്പ് പരിഹരിക്കുന്ന പ്രശ്‌നത്തിന് നിലവിൽ വാണിജ്യപരമായ പ്രയോജനമൊന്നുമില്ലെങ്കിലും വരും കാലങ്ങളിൽ വേഗതയിലൂടെ കമ്പ്യൂട്ടിങ്ങിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയും എന്നാണ് വിലയിരുത്തൽ. കമ്പ്യൂട്ടറുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിലും മരുന്നുഗവേഷണത്തിലും ആർട്ടിഫിഷൽ ഇൻ്റലിജൻസിലും (What Is Artificial Intelligence/AI) ചിപ്പ് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തല്‍. നിലവിലുള്ള കമ്പ്യൂട്ടറുകളേക്കാള്‍ വേഗം ഉറപ്പ് നല്‍കുന്ന ക്വാണ്ടം കംപ്യൂട്ടിങ് സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. അതിൻ്റെ ഭാഗമായിട്ടാണ് പുതിയ ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്.
കമ്പ്യൂട്ടറുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിലും മരുന്നുഗവേഷണത്തിലും നിര്‍മ്മിതബുദ്ധിയിലും ചിപ്പ് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തല്‍. മൈക്രോസോഫ്റ്റ്, ഐബിഎം പോലുള്ള മറ്റ് കമ്പനികളുമായിട്ടാണ് ഈ മേഖലയിലെ ടെക് ഭീമന്‍റെ മത്സരം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here