ഗൂഗിൾ പേ ഇനി സൗജന്യമല്ല; റീചാർജ് ചെയ്യാൻ അധിക തുക ഈടാക്കി തുടങ്ങി

ഗൂഗിൾ പേ വഴിയുള്ള ഫോൺ റീചാർജ് ഇനി മുതൽ സൗജന്യമല്ല. ഏത് കണക്ഷനുള്ള ഉപയോക്താക്കൾക്കും വളരെ വേഗത്തിൽ റീചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനം സൗജന്യമായിട്ടാണ് ഗൂഗിൾ പേ ഒരുക്കിയിരുന്നത്. മികച്ച ഓഫറുകളും ഇതുപയോഗിക്കുന്നവർക്ക് ലഭിച്ചിരുന്നു. എന്നാൽ ഗൂഗിള്‍ പേ ഇതുവരെ ഔദ്യോഗികമായി പണമീടാക്കുന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല. ഇതിനെപ്പറ്റി നോട്ടിഫിക്കേഷനും ഉപയോക്താക്കൾക്ക് ലഭിച്ചിട്ടില്ല.

അധികചാർജ് ഈടാക്കുന്നതിനെപ്പറ്റി ഒരു ഉപയോക്താവ് സ്ക്രീൻ ഷോട്ട് ഉൾപ്പെടെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. 749 രൂപയുടെ ജിയോ പ്രീപെയ്ഡ് റീച്ചാര്‍ജ് ചെയ്‌തപ്പോൾ മൂന്ന് രൂപ അധികമായി ഈടാക്കിയതിൻ്റെ സ്ക്രീൻ ഷോട്ടാണ് പങ്കുവച്ചിരിക്കുന്നത്.

കണ്‍വീനിയന്‍സ് (സേവനത്തിനുള്ള) ഫീസായിട്ടാണ് ഇത് ഗൂഗിള്‍ പേ ഈടാക്കുക എന്നാണ് റിപ്പോർട്ടുകൾ. ഗൂഗിള്‍ പേയിലെ റീച്ചാര്‍ജ് ഓപ്ഷനിലൂടെയുള്ള യുപിഐ ഇടപാടുകള്‍ക്കാണ് നിലവിൽ അധിക ഫീസ് നൽകേണ്ടിവരിക. അതായത് ഗൂഗിള്‍ പേയിലൂടെ പ്രീപെയ്ഡ് പ്ലാനുകള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കാണ് ഈ ഫീസുണ്ടാവുക എന്നർത്ഥം. ഇത്തരം ഇടപാടുകള്‍ക്ക് അധികം പണം ഈടാക്കേണ്ടതില്ലെന്നായിരുന്നു ഗൂഗിള്‍ പേ തീരുമാനിച്ചിരുന്നത്. എന്നാൽ ബിസിനസ് എതിരാളികളായ പേടിഎം, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ അധിക പണം ഈടാക്കുന്നതിനാല്‍ അതേ വഴി ഗൂഗിള്‍ പേയും സ്വീകരിക്കുകയായിരുന്നു.

നൂറ് രൂപ മുതല്‍ 200 വരെയുള്ള റീച്ചാര്‍ജുകള്‍ക്ക് രണ്ട് രൂപയാണ് അധിക ചാർജായി ഈടാക്കുന്നത്. 200 മുതല്‍ 300 വരെയും അതിന് മുകളിലുള്ളതുമായ റീച്ചാര്‍ജുകള്‍ക്ക് നിലവില്‍ മൂന്ന് രൂപ നൽകണം. നൂറില്‍ താഴെയുള്ള റീച്ചാര്‍ജുകള്‍ക്ക് ഫീസ്‌ ഈടാക്കുന്നില്ല. എന്നാൽ കമ്പനിയാണ് ഓരോ റീച്ചാർജുകൾക്കും എത്ര തുക അധിമായി ഈടാക്കണമെന്നത് തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ കമ്പനിക്ക് വിവേചനാധികാരം ഉണ്ടെന്നും ഗൂഗിള്‍ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top