ഗൂഗിള്‍പേയിലൂടെ ഇനി അന്താരാഷ്ട്ര പണമിടപാടുകളും; ഗൂഗിൾ ഇന്ത്യയും എൻപിസിഐയും കരാറൊപ്പിട്ടു

അന്താരാഷ്ട്ര പണമിടപാടുകള്‍ ഇനി ഗൂഗിളില്‍ പേ ആപ്പിലൂടെ സാധ്യമാകും. ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലേക്ക് യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) പണമിടപാടുകള്‍ വിപുലീകരിക്കാന്‍ ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസും എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റും കരാറില്‍ ഒപ്പുവച്ചു.

ഇത് സാധ്യമാകുന്നതോടെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിദേശങ്ങളിൽ പണം കൈയ്യിൽ കൊണ്ടുപോകുന്നതും അന്താരാഷ്ട്ര പേയ്‌മെന്റ് ഗേറ്റ്‌വേകളെ ആശ്രയിക്കുന്നതും ഒഴിവാക്കാനാകും. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പണമിടപാടുകള്‍ സുഗമമാക്കാന്‍ യുപിഐ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം വികസിപ്പിക്കാൻ ശ്രമങ്ങള്‍ ഉണ്ടെന്നും കരാറില്‍ പറയുന്നു.

വിവിധ രാജ്യങ്ങളിലുള്ളവർ തമ്മിലുള്ള പണമിടപടുകള്‍ എളുപ്പമാക്കാൻ യുപിഐ സൗകര്യം പ്രയോജനകരമാകും. വിദേശ വ്യാപാരികൾക്ക് ഇന്ത്യൻ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്താന്‍ സാധിക്കും. ഇതോടെ വിദേശ കറൻസി, ക്രെഡിറ്റ്, ഫോറെക്‌സ് കാർഡുകൾ എന്നിവയെ ആശ്രയിക്കാതെ യുപിഐ വഴി മറ്റ് രാജ്യങ്ങളിലുള്ളവരുമായി എളുപ്പത്തില്‍ ബിസിനസ് ബന്ധത്തില്‍ ഏര്‍പെടാൻ കഴിയും.

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ ഭൂട്ടാൻ, നേപ്പാൾ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കാനഡ എന്നീ രാജ്യങ്ങളും യുപിഐയെ പേയ്‌മെന്റ് സംവിധാനമായി അംഗീകരിച്ചിട്ടുണ്ട്. ആക്‌സിസ് ബാങ്ക്, ഡിബിഎസ് ബാങ്ക് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകള്‍ അവരുടെ ആപ്പുകള്‍ യുപിഐ വഴി ബന്ധിപ്പിച്ച് അന്താരാഷ്ട്ര ഇടപാടുകൾ അനുവദിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top