ഡിലീറ്റ് ചെയ്തില്ലെങ്കിൽ പണി പാളും; നിങ്ങൾ ഈ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടോ?

പ്ലേ സ്റ്റോറിൽ നിന്നും ഒരു കോടിയിലേറെ ആളുകൾ ഡൗൺലോഡ് ചെയ്തിരുന്ന ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ 17 ലോൺ ആപ്പുകളാണ് ഗൂഗിൾ നീക്കിയത്. വായ്പയുടെ മറവിൽ വിവരങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഈ ആപ്പുകൾ ചോർത്തിയ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ഉപയോഗിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്പുകള്‍ നീക്കം ചെയ്ത പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ സ്വന്തം നിലയില്‍ ഫോണില്‍ നിന്ന് ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഫോണില്‍ നിന്ന് ഉടന്‍ ഡിലീറ്റ് ചെയ്യേണ്ട ആപ്പുകള്‍

  • AA Kredit
  • Amor Cash
  • GuayabaCash
  • EasyCredit
  • Cashwow5
  • CrediBus6
  • FlashLoan
  • PrstamosCrdito
  • Préstamos De Crédito-YumiCash
  • Go Crédito
  • Instantáneo Préstamo
  • Cartera grande
  • Rápido Crédito
  • Finupp Lending
  • 4S Cash
  • TrueNaira16
  • EasyCash

Also Read: സിം കാർഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവർക്ക് 10 ലക്ഷം വരെ പിഴ, പുതിയ നിയമങ്ങൾ അറിയാം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top