ജി-മെയില്‍ അക്കൗണ്ടുള്ളവരാണോ? ഗൂഗിളിന്റെ ഈ നിർദേശം ശ്രദ്ധിക്കുക

ഉപയോഗത്തില്‍ ഇല്ലാത്ത ജി-മെയിൽ അക്കൗണ്ടുകൾ ഡിസംബർ ഒന്ന് മുതൽ ഡീ ആക്ടിവേറ്റ് ചെയ്ത് നീക്കുമെന്ന് ഗൂഗിൾ. കുറഞ്ഞത് രണ്ട് വർഷക്കാലമെങ്കിലും സെെന്‍-ഇന്‍ ചെയ്യാതിരിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്ത അക്കൗണ്ടുകളാണ് നീക്കം ചെയ്യുക. ഗൂഗിളിന്റെ നയം അനുസരിച്ച് ഡീ ആക്ടിവേഷന് മുന്‍പ് ഒന്നിലധികം നോട്ടിഫിക്കേഷനുകള്‍ ഉപയോക്താവിന് ലഭിക്കും. ഇക്കഴിഞ്ഞ മെയ്യില്‍, അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന് അറിയിച്ച് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വ്യക്തിപരമായ അക്കൗണ്ടുകൾക്കാണ് ഈ കാലപരിധി ബാധകമാകുക. സ്ഥാപനങ്ങളുടെ മെയിൽ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെടില്ല. പ്ലേ സ്റ്റോർ (play store), യുട്യൂബ് (youtube), ഗൂഗിൾ സേർച്ച് (google search) തുടങ്ങിയവയില്‍ ലോഗിന്‍ ചെയ്തിട്ടുള്ള അക്കൗണ്ടുകളെയും ഡീ ആക്ടിവേഷന്‍ ബാധിക്കില്ല.

അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യപ്പെടുന്നതിന് മുന്‍പ് സെെന്‍ – ഇന്‍ ചെയ്ത് അക്കൗണ്ട് വീണ്ടെടുക്കാനോ, വിവരങ്ങള്‍ സുരക്ഷിതമായി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാനോ ഉപയോക്താവിന് അവസരമുണ്ട്. ദീർഘകാലമായി ഉപയോഗത്തിലില്ലാതിരുന്ന അക്കൗണ്ടുകളില്‍ ടു ഫാക്ടർ സുരക്ഷ ഉറപ്പുവരുത്താന്‍ കൂടിയുള്ള മുന്നറിയിപ്പാണിത്.

ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ദുരുപയോഗിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് അവ ഡിലീറ്റ് ചെയ്യുന്നതെന്നാണ് ഗൂഗിളിന്റെ വാദം. ടു ഫാക്ടർ സുരക്ഷയില്ലാത്ത അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനും, ഈ അക്കൗണ്ടുകള്‍വഴി ഉപയോക്താവിന്റെ മറ്റ് ഗൂഗിള്‍ അക്കൗണ്ടുകളിലേക്ക് ആക്സസ് നേടാനും മാൽവെയർ പ്രചരിപ്പിക്കാനുമുള്ള സാധ്യതയാണ് ഗൂഗിള്‍ മുന്നോട്ടുവയ്ക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top