ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയിൽ; ബാറിലെ ഏറ്റുമുട്ടല്‍ കേസില്‍ സംഘാംഗങ്ങളും അറസ്റ്റില്‍

തിരുവനന്തപുരത്ത് ബാറിലെ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് ഓംപ്രകാശ് ഉൾപ്പെടെ 12 പേർ പിടിയിൽ. കഴക്കൂട്ടത്തെ ഫ്ലാറ്റിൽനിന്നാണ് ഇവരെ പിടികൂടികൂടിയത്. ബാര്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് ഫോർട്ട് പോലീസ് കേസെടുത്തിരുന്നു.
ഈഞ്ചയ്ക്കലിലെ ബാറിൽ ഞായറാഴ്ചയായിരുന്നു ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയത്. ഓംപ്രകാശും എയർപോർട്ട് സാജനുമായി ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സിറ്റി പോലീസിന്റെ പ്രത്യേക പരിശോധന നടന്ന ദിവസമായിരുന്നു ഏറ്റുമുട്ടൽ.
സാജന്റെ മകൻ ഡാനി ഹോട്ടലിൽ നടത്തിയ ഡിജെ പാർട്ടി തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഇതറിഞ്ഞ് സാജനും സ്ഥലത്തെത്തിയതോടെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തി.
ഡാനി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഓംപ്രകാശും സാജനും മുന്‍പ് അടുപ്പക്കാരായിരുന്നു. ഇവര്‍ പിന്നീട് പിരിഞ്ഞു. പലതവണ ഇവരുടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here