ബാറില്‍ സിനിമാ സ്റ്റൈല്‍ ഗുണ്ടാ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ ബാറിലുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടി. വെള്ളൂര്‍ക്കോണം സ്വദേശി വിഷ്ണുവിനെയാണ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങല്‍ റസിഡന്‍സി ബാറിലാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. ബാര്‍ ജീവനക്കാരനെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ്‌ വിഷ്ണുവും സുഹൃത്തുക്കളും ബാറില്‍ മദ്യപിക്കാനെത്തിയത്. മദ്യലഹരിയില്‍ ഡാന്‍സ് കളിക്കുകയും ആഘോഷമാക്കുകയും ചെയ്ത സംഘം, ബാറില്‍ ഗുണ്ടാവിളയാട്ടം നടത്തുകയായിരുന്നു. ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ജീവനക്കാരില്‍ ഒരാളുടെ കീശയില്‍ നിന്ന് പണം കവരുകയും ചെയ്തു. പിടിയിലായ വിഷ്ണു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. എന്നാല്‍ പ്രതികളെ പിടികൂടാന്‍ പോലീസ് വൈകുന്നുവെന്നും പരാതിയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top