അവസാനമില്ലാതെ സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം; കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമം; മൂന്ന് ഗുണ്ടകൾ പിടിയിൽ
ആലപ്പുഴ : കർശന നടപടിയെന്ന് പൊലീസ് ആവർത്തിക്കുമ്പോഴും സംസ്ഥാനത്ത് വിഹരിച്ച് ഗുണ്ടകൾ. ഇന്ന് കായംകുളത്ത് പട്ടാപ്പകൽ ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമിച്ചു. അരുൺ പ്രസാദ് എന്ന യുവാവിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. റെയിൽവേ ക്രോസിന് സമീപം എത്തിച്ച് ക്രൂരമായി മർദ്ദിച്ച സംഘം വെട്ടി പരിക്കേൽപ്പിക്കാനും ശ്രമിച്ചു.
വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുണ്ടകളിൽ ഒരാൾ തന്നെ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു.
ഇന്നലെ രാത്രി ഈ ഗുണ്ടാസംഘവും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സിവിൽ ഡ്രസ്സിൽ ചായ കുടിക്കുകയായിരുന്നു പൊലീസുകാരുടെ സമീപത്ത് നിന്ന് ഗുണ്ടാ സംഘത്തിലെ ചിലർ സിഗരറ്റ് വലിച്ചു. പൊലീസുകാർ ഇത് ചോദ്യം ചെയ്തതോടെ സംഘർഷമായി. സംഘർഷത്തിനിടെ ഒരു ഗുണ്ടയുടെ ഫോൺ നിലത്ത് വീഴുകയും ഇത് അരുൺ പ്രസാദ് പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തു. ഇതിൻറെ പ്രതികാരമായിട്ടായിരുന്നു തട്ടിക്കൊണ്ടുപോകലും ക്രൂരമർദ്ദനവും.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മൂന്ന് ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം സ്വദേശികളായ അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് പിടിയിലായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here