ഗുണ്ടകളെ പൂട്ടാന്‍ ഓപ്പറേഷന്‍ ‘ആഗു’മായി പോലീസ്; നടപടി കടുപ്പിക്കുന്നത് ഗുണ്ടാ ആക്രമണങ്ങള്‍ പതിവായതോടെ; വ്യാപകമായി റെയ്ഡ്; കാപ്പ പ്രതികളുടെ വീട്ടിലും പരിശോധന
തിരുവനന്തപുരം: ഗുണ്ടകള്‍ക്കെതിരെ നടപടിയുമായി പോലീസ്. ഓപ്പറേഷൻ ആഗ് എന്ന പേരിൽ കേരളമൊട്ടാകെ പൊലീസ് റെയ്ഡ് നടക്കുകയാണ്. ഇന്ന് രാവിലെ 6 മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരത്ത് കരമന, നേമം മേഖലയിലാണ് പരിശോധന നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായിനടന്ന ഗുണ്ടാ ആക്രമണങ്ങൾ ചര്‍ച്ചയായതോടെയാണ് നടപടി പോലീസ് കടുപ്പിക്കുന്നത്. കാപ്പ ചുമത്തപ്പെട്ട പ്രതികളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
കരമനയിലെ അഖില്‍ വധത്തില്‍ പ്രതികളെ 3 ദിവസങ്ങൾക്കു ശേഷമാണു പിടികൂടുന്നത്. സംഭവം മാധ്യമങ്ങളിലടക്കം ചർച്ചാവിഷയമായതോടെയാണു പൊലീസ് ഇടപെടുകയും അടിയന്തര നടപടികളിലേക്കു കടക്കുകയും ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി വെള്ളറടയിൽ വീണ്ടും ലഹരിമാഫിയയുടെ ആക്രമണം ഉണ്ടായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here