ഗോപന്‍ സ്വാമിയെ സമാധി ഇരുത്തിയത് രഹസ്യമായി; സംശയിച്ച് നാട്ടുകാര്‍; വിശദീകരണവുമായി മകന്‍

നെയ്യാറ്റിന്‍കരയില്‍ അച്ഛനെ സമാധി ഇരുത്തിയ സംഭവത്തില്‍ വിശദീകരണവുമായി മകന്‍. സമാധി ഇരുത്തണം എന്ന അച്ഛന്റെ ആഗ്രഹം സാധിച്ച് കൊടുക്കുക മാത്രമാണ് ചെയ്തത് എന്നാണ് ഗോപന്‍സ്വാമിയുടെ മകന്‍ രാജസേനന്‍ പറഞ്ഞത്.

ആറാലുമൂട് ഗോപന്‍ സ്വാമി (81) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. രഹസ്യമായി സംസ്കാരം നടത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രംഗത്തുവന്നത്. മക്കളുടെ നടപടികളില്‍ സംശയമുണ്ട്‌ എന്നാണ് നാട്ടുകാരുടെ ആരോപണം ഇതോടെ പോലീസും ഇടപെട്ടു. മൃതദേഹം പുറത്തെടുത്ത്‌ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള പോലീസ് നീക്കത്തിനിടെയാണ് മകന്‍ രംഗത്ത് എത്തിയത്.

“സമാധി ഇരുത്താനുള്ള സാധനങ്ങള്‍ അഞ്ച് വര്‍ഷം മുന്‍പ് അച്ഛന്‍ തന്നെ വരുത്തിച്ചു. ഇന്നലെ സമാധിയാകുമെന്നു പറഞ്ഞു. പത്മാസനത്തില്‍ ഇരുന്ന് എന്നെ അനുഗ്രഹിച്ചു. പിന്നാലെ ബ്രഹ്മത്തില്‍ ലയിച്ചു. സഹോദരന്‍ ചടങ്ങുകള്‍ക്ക് ഉള്ള സാമഗ്രികളുമായി എത്തി. ഹൃദയത്തിന് മുകളിലേക്ക് മണ്ണ് ഇടാത്ത വിധത്തിലാണ് അച്ഛനെ നിമഞ്ജനം ചെയ്തിരിക്കുന്നത്. സമാധി ചെയ്യുന്നതിന്റെ ചടങ്ങുകള്‍ ആരെയും കാണിക്കാന്‍ പാടില്ലാത്തതുകൊണ്ടാണ് ആരെയും അതിനെക്കുറിച്ച് അറിയിക്കാഞ്ഞത്.” രാജസേനന്‍ പറഞ്ഞു.

വീടിനോട് ചേര്‍ന്ന് ശിവക്ഷേത്രം നിര്‍മിച്ച്‌ പൂജയുമായി കഴിഞ്ഞുവരുകയായിരുന്നു ഗോപന്‍ സ്വാമി. മൂന്ന് മാസങ്ങള്‍ക്കുമുമ്പ് അസുഖബാധിതനായതോടെ ‘ മരിച്ചതിനുശേഷം എന്നെ സമാധി ആക്കണം എന്ന് അറിയിച്ചിരുന്നതായാണ് വിവരം. എന്നാല്‍ ഇത് രഹസ്യമായി നടത്തിയതോടെയാണ് നാട്ടുകാര്‍ രംഗത്തുവന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top