ഗോപന്‍ സ്വാമിയുടെ സമാധി പൊളിക്കാന്‍ പോലീസ്; കാത്തിരിക്കുന്നത് കളക്ടറുടെ ഉത്തരവ്
നെയ്യാറ്റിൻകരയിലെ വിവാദ സമാധി തുറക്കണോ എന്ന കാര്യത്തില്‍ ഇന്ന് കളക്ടറുടെ തീരുമാനം വരും. ഗോപന്‍ സ്വാമി സമാധിയായത് എന്നാണ് വീട്ടുകാരുടെ അവകാശവാദം. അതിനാല്‍ സമാധി തുറക്കരുതെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.
കഴിഞ്ഞ ദിവസം സമാധി പൊളിക്കാന്‍ പോലീസ് എത്തിയെങ്കിലും സംഘർഷാവസ്ഥയെത്തുടർന്ന് പിന്‍വാങ്ങുകയായിരുന്നു.ഇന്ന് കളക്ടറുടെ ഉത്തരവുണ്ടായാൽ ശക്തമായ പോലീസ് സുരക്ഷയിൽ സമാധി തുറന്നേക്കും.
ഗോപന്‍ സ്വാമി നേരെ നടന്നുപോയി സമാധി ആയെന്നാണ് വീട്ടുകാര്‍ പറയുന്നത്. സമാധി ഇരുത്തുന്നത് രഹസ്യമായി വയ്ക്കുകയും ചെയ്തു. ഗോപന്‍ സ്വാമി മരിച്ച വിവരം നോട്ടീസിലൂടെയാണ് നാട്ടുകാര്‍ അറിയുന്നത്. ഇതോടെയാണ് നാട്ടുകാര്‍ സത്യം പുറത്തുവരണം എന്നാവശ്യപ്പെട്ട് രംഗത്തുവന്നത്.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യണം എന്ന നിലപാടിലാണ് പോലീസ്. മരണവും ആരും അറിയാതെയുള്ള സമാധി ഇരുത്തലും പോലീസ് സംശയക്കണ്ണോടെയാണ് വീക്ഷിക്കുന്നത്. എന്നാല്‍ സമാധി പൊളിക്കണം എന്ന് പറഞ്ഞ് കുടുംബത്തിന് പോലീസ് ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here