ഇംഎംഎസ് അല്ല ഗൗരിയമ്മയുടെ വഴിമുടക്കിയത്; മുഖ്യമന്ത്രി സാധ്യത ഇല്ലാതാക്കിയത് വി.എസ്; എം.കെ. സാനുവിൻ്റെ വെളിപ്പെടുത്തൽ

കൊച്ചി: കെ.ആര്‍. ഗൗരിയമ്മയുടെ മുഖ്യമന്ത്രി സാധ്യത ഇല്ലാതാക്കിയത് വി.എസ്. അച്യുതാനന്ദനാണെന്ന വെളിപ്പെടുത്തലുമായി പ്രൊഫ. എം.കെ. സാനു. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖ പരമ്പരയായ എക്‌സ്പ്രസ് ഡയലോഗ്‌സിലാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തല്‍.

ഗൗരിയമ്മയ്ക്ക് അര്‍ഹിക്കുന്ന അംഗാകാരം കിട്ടിയിരുന്നോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. ഗൗരിയമ്മക്ക് അർഹമായ അംഗീകാരം ലഭിച്ചില്ല. ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രി പദം നിഷേധിക്കുന്നതിന് കാരണക്കാരന്‍ ഇഎംഎസ് നമ്പൂതിരിപ്പാട് ആണെന്നാണ് പൊതു ധാരണ. എന്നാല്‍ ഇത് വസ്തുതാപരമായി ശരിയല്ല. ഇഎംഎസ് അല്ല ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരുന്നത് എന്നാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.

പാര്‍ട്ടി അംഗമല്ലെങ്കിലും ഗൗരിയമ്മയുമായുള്ള അടുപ്പം വെച്ച് താനും അവരെ മുഖ്യമന്ത്രിയാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഗൗരി അമ്മയുടെ പേര് നിർദ്ദേശിക്കുന്നതിൽ നിന്ന് വി.എസ്. അച്യുതാനന്ദൻ തങ്ങളെ തടഞ്ഞുവെന്ന് അന്ന് പാർലമെന്ററി പാർട്ടി സെക്രട്ടറിയായിരുന്ന ഒ. ഭരതൻ ഉൾപ്പെടെയുള്ള നേതാക്കൾ തന്നോട് പറഞ്ഞതായും എം.കെ.സാനു അഭിമുഖത്തിൽ പറഞ്ഞു.

1987ൽ എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടായ സാഹചര്യത്തെപ്പറ്റിയും സാനു വിശദീകരിച്ചു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്ന താൻ അന്നത്തെ കോൺഗ്രസ് സർക്കാരിന്റെ അഴിമതിക്കെതിരെ ശബ്ദമുയർത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സാംസ്‌കാരിക രംഗത്ത് നിന്നുള്ള ഒരാളെ മത്സരിപ്പിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. ആദ്യം വിസമ്മതിച്ചെങ്കിലും മത്സരിക്കണമെന്ന് ഇഎംഎസ് നിർബന്ധിച്ചു. പിന്നീട് പാർട്ടി വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു.

” ഒരാൾക്ക് ഒരു തവണ മാത്രമേ ആത്മഹത്യ ചെയ്യാൻ കഴിയൂ” -എന്നായിരുന്നു തൻ്റെ മറുപടി. തൻ്റെ നല്ല ഗുണങ്ങൾ അത് വഴി നഷ്ടപ്പെടുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാനുള്ള തീരുമാനത്തിൽ ഇപ്പോൾ ഖേദമുണ്ടോ എന്ന ചോദ്യത്തിന്, ഖേദമില്ലെന്നായിരുന്നു എം.കെ.സാനുവിൻ്റെ മറുപടി.അതൊരു അനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top