ഗുണ്ട മരട് അനീഷ് കരുതല്‍ തടങ്കലില്‍ തുടരും; ആറു മാസം കാപ്പ തടവ് സ്ഥിരപ്പെടുത്തി സര്‍ക്കാര്‍
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിന്റെ കാപ്പ തടവ് ശരിവച്ച് സര്‍ക്കാര്‍. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മരട് അനീഷ്. നവംബര്‍ 8 നാണ് കാപ്പാ നിയമ പ്രകാരം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നിന്ന് അറ്സ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കിയത്. കാപ്പ ചുമത്തിയതിനെതിരെ അനീഷ് അഡ്വൈസറി ബോര്‍ഡിന് അപ്പീല്‍ നല്‍കി. അപ്പീല്‍ വാദം കേട്ട ശേഷം ബോര്‍ഡ ആറുമാസത്തേക്ക് കരുതൽ തടങ്കല്‍ എന്ന ശുപാര്‍ശ സര്‍ക്കാരിന് നല്‍കി. ഇതോടെയാണ് ആഭ്യന്തര വകുപ്പ് കരുതല്‍ തടങ്കല്‍ സ്ഥിരപ്പെടുത്തിയത്. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അനീഷുളളത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ അനീഷിന് നേരെ വധശ്രമമുണ്ടായിരുന്നു. ബ്ലേഡ് ഉപയോഗിച്ച് കഴുത്തിലും തലയിലും മുറിവേല്‍പ്പിക്കുകയായിരുന്നു. കൊച്ചിയിലെ തന്നെ മറ്റൊരു ഗുണ്ടയായ അമ്പായത്തോട് അഷ്‌റഫ് ഹുസൈനാണ് ആക്രമിച്ചത്. ഇതിനു പിന്നാലെയാണ് അനീഷിനെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റിയത്.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, ഗുണ്ടാപ്പിരിവ്, തുടങ്ങി 45 ഓളം കേസുകളുില്‍ പ്രതിയാണ് ആനക്കാട്ടില്‍ അന്റണി മകന്‍ അനീഷെന്ന മരട് ആനീഷ്. ഓപ്പറേഷന്‍ മരട് എന്ന പേരില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് അനീഷിനെ പിടികൂടിയത്. തമിഴ്‌നാട്ടില്‍ ഡിഎംകെ എംഎല്‍എയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം മുഖ്യപ്രതിയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here