മന്ത്രിയായിരുന്നപ്പോള്‍ വാങ്ങിയ ഫോണിന്റെ പണം അഹമ്മദ് ദേവര്‍കോവിലിന് അനുവദിച്ച് സര്‍ക്കാര്‍; സാമ്പത്തിക പ്രതിസന്ധി ചില കാര്യങ്ങളില്‍ മാത്രം

തിരുവനന്തപുരം : അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയായിരിക്കെ വാങ്ങിയ ഫോണിന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 28501 രൂപയാണ് അനുവദിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് മുന്‍മന്ത്രിക്ക് പണം അനുവദിച്ചിരിക്കുന്നത്. അഹമ്മദ് ദേവര്‍കോവില്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. മന്ത്രിമാർക്ക് ഫോണ്‍ വാങ്ങാന്‍ 30000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയുമ്പോള്‍ ഇത് തിരിച്ച് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇപ്പോള്‍ സ്ഥാനം ഒഴിയുന്ന മന്ത്രിക്ക് കുറഞ്ഞ നിരക്കില്‍ ഈ ഫോണ്‍ സ്വന്തമാക്കാം എന്ന രീതിയും പിണറായി സർക്കാർ കൊണ്ടു വന്നിട്ടുണ്ട്.

മന്ത്രിസ്ഥാനം രാജിവച്ച ആന്റണി രാജുവിനാണ് ചരിത്രത്തില്‍ ആദ്യമായി ഇത്തരത്തില്‍ ഫോണ്‍ ലഭിച്ചത്. മന്ത്രിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ കത്ത് പരിഗണിച്ച് മുഖ്യമന്ത്രി ട്രഷറിയില്‍ 3600 രൂപയടച്ച് ഫോണ്‍ സ്വന്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 30000 രൂപ ചിലവഴിച്ച് വാങ്ങിയ ഫോണാണ് 3600 രൂപയ്ക്ക് മുന്‍മന്ത്രി സ്വന്തമാക്കിയത്

മന്ത്രിക്ക് പിന്നാലെ പ്രൈവറ്റ് സെക്രട്ടറിയും ഫോണ്‍ വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചു. 2880 രൂപ ട്രഷറിയിലടച്ച് ഫോണ്‍ സ്വന്തമാക്കാനായിരുന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. 20000 രൂപ മുടക്കി വാങ്ങിയ ഫോണാണ് ഈ ചെറിയ തുക നല്‍കി പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്.അനിലും സ്വന്തമാക്കിയത്.വിചിത്രമായ ആവശ്യവും അതിന് അതിലും വിചിത്രമായ അനുമതിയുമാണ് ഉണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top