‘സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ല…’; ജസ്റ്റിസ് വിആർ കൃഷ്ണരുടെ വിധി അസാധുവാക്കി സുപ്രീം കോടതി



എല്ലാ സ്വകാര്യ സ്വത്തുക്കളും സാമൂഹിക വിഭവമെന്ന പേരിൽ പൊതുആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാരുകൾക്ക് ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ഭരണഘടനാ ശിൽപികൾ ഒരിക്കലും സാമ്പത്തിക ജനാധിപത്യത്തെ ഏതെങ്കിലും പ്രത്യേക സാമൂഹിക ഘടനയുമായോ പ്രത്യയശാസ്ത്രവുമായോ ബന്ധിപ്പിച്ച് സമൂഹത്തിൻ്റെ ക്ഷേമം നടപ്പാക്കുക എന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസും ആറ് ജഡ്ജിമാരും ഒരൊറ്റെ വിധിയാണ് പുറപ്പെടുവിച്ചത്. എന്നാൽ ജസ്റ്റിസ് ബിവി നാഗരത്ന വേറിട്ടതും സമാന്തരവുമായ മറ്റൊരു വിധിയാണ് നൽകിയത്. ചീഫ് ജസ്റ്റിസിനോട് ഭാഗീകമായി വിയോജിച്ചുകൊണ്ടാണ് അവർ തൻ്റെ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് സുധാംശു ധൂലിയ പൂർണമായ വിയോജിപ്പ് രേഖപ്പെടുത്തി ഭിന്നവിധിയാണ് നൽകിയത്. ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് ജെ.ബി.പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് രാജേഷ് ബിന്ദാൽ, ജസ്റ്റിസ് എസ്.സി.ശർമ്മ, ജസ്റ്റിസ് എ.ജി.മസിഹ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് ജഡ്ജിമാർ.

ALSO READ: ‘ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി…’; ഹൈക്കോടതി റദ്ദാക്കിയ യുപി മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീം കോടതി ശരിവച്ചു

ഭരണഘടനയുടെ ആർട്ടിക്കിൾ 39 (ബി) സംസ്ഥാനങ്ങൾക്ക് സ്വകാര്യ വിഭവങ്ങൾ സമ്പാദിക്കാനുള്ള അധികാരം നൽകുന്നുവെന്ന് നിർദ്ദേശിച്ച 1977ലെ രംഗറെഡ്ഡി കേസിൽ ജസ്റ്റിസ് വിആർ കൃഷ്ണയ്യറിൻ്റെ വിധി ഒമ്പതംഗ ബെഞ്ച് റദ്ദാക്കി. സ്വകാര്യ വ്യക്തികളുടേതുൾപ്പെടെ എല്ലാ സ്വത്തുക്കളെയും കമ്മ്യൂണിറ്റി റിസോഴ്‌സ് എന്ന് വിളിക്കാമെന്ന ജസ്റ്റിസ് അയ്യരുടെ നിലപാട് തുടരാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ALSO READ: അനുമതിയില്ലാതെ സ്ത്രീകളുടെ ചിത്രമെടുക്കുന്നത് തെറ്റാണോ? കുറ്റകരമാകുന്നത് എപ്പോഴെന്ന് വ്യക്തമാക്കി ഹൈക്കോടതി


സഞ്ജീവ് കോക്ക് മാനുഫാക്‌ചറിംഗ് കമ്പനിയും ഭാരത് കുക്കിംഗ് കോൾ ലിമിറ്റഡും തമ്മിലുള്ള കേസിൽ 1982 ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി ജസ്റ്റിസ് അയ്യരുടെ വീക്ഷണം ശരിവച്ചിരുന്നു. ഇതും കോടതി അസാധുവാക്കി. ജസ്റ്റിസ് നാഗരത്‌ന തൻ്റെ പ്രത്യേക വിധിന്യായത്തിൽ ജസ്റ്റിസ് അയ്യരുടെ വിധിയെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസിൻ്റെ നിരീക്ഷണങ്ങളോടാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ഭരണഘടനാപരവും സാമ്പത്തികവുമായ ഘടനയുടെ പശ്ചാത്തലത്തിൽ ഭൗതിക വിഭവങ്ങളെക്കുറിച്ചാണ് ജസ്റ്റിസ് കൃഷ്ണയ്യർ വിധിയെഴുതിതെന്നും അവർ ചൂണ്ടിക്കാട്ടി.

ALSO READ: ആധാർ എന്തിനുള്ള രേഖയാണ്? ജനന തീയ്യതി തെളിയിക്കാനുള്ള രേഖയല്ലെന്ന് സുപ്രീം കോടതി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top