ചര്‍ച്ച പരാജയം; ആശപ്രവര്‍ത്തകര്‍ നാളെ മുതല്‍ നിരാഹാര സമരത്തിലേക്ക്

ആശവര്‍ക്കാര്‍മാരും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം തുടരുമൈന്ന് ആശമാര്‍ പ്രഖ്യാപിച്ചു. നാളെ രാവിലെ 11 മണി മുതല്‍ മൂന്ന് ആശവര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹര സമരം ആരംഭിക്കും. എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററാണ് ആശമാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ വേതന വര്‍ദ്ധന ഉള്‍പ്പെടെയുളഅള പ്രധാന ആവശ്യങ്ങളില്‍ ഒരു തീരുമാനവും ഉണ്ടായില്ല.

സമരത്തില്‍ നിന്ന് പിന്‍മാറണമെന്നാണ് എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആവശ്യപ്പെട്ടതെന്ന് സമര സമിതി നേതാവ് എസ് മിനി പ്രതികരിച്ചു. ഖജനാവില്‍ പണമില്ലാത്തതിനാല്‍ വേതന വര്‍ദ്ധനവ് നടപ്പാക്കാന്‍ സമയം വേണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ല. തങ്ങളുടെ മുന്നില്‍ സര്‍ക്കാരിന്റെ ഖജനാവ് നിറഞ്ഞു കിടക്കുകയാണ്. ചോദിക്കാതെ തന്നെ സര്‍ക്കാര്‍ വേണ്ടപ്പെട്ടവര്‍ക്ക് കോടികള്‍ നല്‍കുന്നുണ്ടെന്നും മിനി പറഞ്ഞു.

ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാണം എന്ന് ആശമാര്‍ ആവശ്യപ്പെട്ടു. അത് സര്‍ക്കാരുമായി സംസാരിച്ച് അറിയിക്കാം എന്ന് ഉദ്ോഗസ്ഥന്‍ അറിയിക്കുകയും ചെയ്ുട്ടുണ്ട്. സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചപ്പോള്‍ ഏറെ പ്രതീക്ഷയിലായിരുന്നു ആശമാര്‍. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതോടെ രോഷം അണപൊട്ടി. സെക്രട്ടറിയേറ്റിന് മുന്നില്‍ ആശമാര്‍ പ്രതിഷേധപ്രകടനം നടത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top