കോവിഡ് നവകേരള സദസ്സിനെ ബാധിക്കും; സര്‍ക്കാര്‍ ഒന്നും ചെയ്യാതത് അപകടകരമായ സ്ഥിതിയുണ്ടാക്കും; വിമര്‍ശനവുമായി വി.ഡി.സതീശന്‍

മലപ്പുറം : നവകേരള സദസ്സിനെ ബാധിക്കുമെന്നതിനാല്‍ സംസ്ഥാനത്ത് ഗുരുതരമായി കൊണ്ടിരിക്കുന്ന കോവിഡ് വ്യാപനത്തെ കുറിച്ച് സര്‍ക്കാര്‍ ഒന്നും മിണ്ടാതിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഒരു നടപടിയും സ്വീകരിക്കുന്നില്ല. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കേരളത്തില്‍ കോവിഡ് പടരുന്നത്. രാജ്യത്തെ 90 ശതമാനം കേസുകളും കേരളത്തിലാണ്. തമിഴ്‌നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങള്‍ ജാഗ്രതയോടെ നടപടി സ്വീകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നവകേരള സദസ്സ് കഴിയാന്‍ കാത്തിരിക്കുകയാണ്. ഇത് ശരിയായ നടപടിയല്ല. ജനങ്ങള്‍ പരിഭ്രാന്തിയിലേക്ക് പോകുകയാണ്. വലിയ അപകടം ഉണ്ടാകാന്‍ കാത്തിരിക്കാതെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

1634 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇന്നലെ മാത്രം 111 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 1828 ആക്ടീവ് കേസുകളില്‍ ഭൂരിഭാഗവും കേരളത്തില്‍ തന്നെയാണ്. ഇന്നലെ രാജ്യത്ത് 127 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുള്‍. ഇന്നലെ രാജ്യത്ത് ഓദ്യോഗികമായി സ്ഥിരീകരിച്ച ഒരു കോവിഡ് മരണവും കേരളത്തിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top