ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു; മാര്‍ച്ച് 15 മുതല്‍ വിതരണം; ഇനി കുടിശികയുള്ളത് ആറ് മാസം

തിരുവനന്തപുരം : ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മാര്‍ച്ച് 15 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. മാര്‍ച്ച് മാസം കൂടി കൂട്ടിയാല്‍ ഏഴ് മാസത്തെ കുടിശികയാണ് ക്ഷേമപെന്‍ഷനില്‍ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമപെന്‍ഷന്‍ വിതരണം മുടങ്ങിയത് വലിയ തിരിച്ചടിയാകുമെന്ന് കണ്ടാണ് സര്‍ക്കാര്‍ തീരുമാനം. വോട്ടഭ്യര്‍ത്ഥിച്ച് എത്തുന്നവരെല്ലാം ക്ഷേമപെന്‍ഷന്‍ സംബന്ധിച്ച ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഇതുകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ഏപ്രില്‍ മാസം മുതല്‍ അതതു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് സംവിധാനമൊരുക്കുമെന്നും ധനവകുപ്പ് അറിയിച്ചു.

1600 രൂപയാണ് സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. 900 കോടി രൂപയാണ് വിതരണം ചെയ്യാന്‍ പ്രതിമാസം ആവശ്യമായി വരിക. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെന്‍ഷന്‍ വിതരണം മടങ്ങിയത്. എന്നാല്‍ സാധാരണക്കാരന്റെ ആശ്രയമായിരുന്ന പെന്‍ഷന്‍ മുടങ്ങിയതില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇടതുമുന്നണി യോഗത്തില്‍ സിപിഐ ഇക്കാര്യം ഉന്നയിക്കുകയുംചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top