പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ ഫലം കണ്ടു; തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത് എസ്പിഒമാര്‍ക്ക് ശമ്പള ഉത്തരവിറങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ച സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് ശമ്പളം നല്‍കാന്‍ പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും, NCC കുട്ടികളും അടക്കമുള്ള വിദ്യാര്‍ഥികളെയായിരുന്നു എസ്പിഒമാരായി നിയമിച്ചിരിക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ അക്കൗണ്ടുകളില്‍ വേതനമെത്തുമെന്നായിരുന്നു നിയമന സമയത്ത്് അറിയിച്ചിരുന്നത്. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും വേതനം ലഭിച്ചില്ല.

പ്രതിപക്ഷ നേതാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇക്കാര്യം എസ്പിഒയായി ഡ്യൂട്ടി ചെയ്ത ഒരു വിദ്യാര്‍ത്ഥി കമന്റായി ഉന്നയിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദിയുണ്ടെന്നും ഉറപ്പായും പരിശോധിക്കാമെന്നും പ്രതിപക്ഷ നേതാവ് മറുപടി നല്‍കുകുയും ചെയ്തു. വിഷയം ജൂണ്‍ 26ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് സബ്മിഷനായി ഉന്നയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വേതനം നല്‍കാന്‍ പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top