ഓണസദ്യക്ക് വീണ്ടും 8 ലക്ഷം കൂടി; ആഡംബരവും ധൂര്‍ത്തും മുന്നോട്ട് തന്നെ

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാരിന്റെ ആഡംബര ചിലവുകള്‍ക്ക് ഒരു കുറവുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണസദ്യയുടെ പേരിൽ ഖജനാവിൽ നിന്ന് വീണ്ടും ലക്ഷങ്ങൾ അനുവദിച്ച് ധനവകുപ്പ്. 7.86 ലക്ഷമാണ് അധിക ഫണ്ടായി വീണ്ടും അനുവദിച്ചത്. ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്.

ഓഗസ്റ്റ് 26 ന് നിയമസഭ മന്ദിരത്തിൽ വച്ചായിരുന്നു പൗരപ്രമുഖർക്ക് മുഖ്യമന്ത്രി ഓണസദ്യ ഒരുക്കിയത്. ഓണസദ്യക്ക് 19,00,130 രൂപ ചെലവായെന്നും നവംബർ 8 ന് ഹോട്ടലിന് പണം നൽകിയെന്നും പൊതുഭരണ വകുപ്പിന്റെ വിവരാവകാശ മറുപടി അടുത്തിടെ പുറത്ത് വന്നിരുന്നു. ഡിസംബർ 13 ന് ഏഴ് ലക്ഷത്തി എണ്‍പത്താറായിരം (7.86 ലക്ഷം) കൂടി ഓണസദ്യക്ക് അനുവദിച്ചതോടെ ചെലവ് 26, 86, 130 രൂപ ആയി ഉയർന്നു. 15,400 രൂപയാണ് ഓണ സദ്യയുടെ ക്ഷണക്കത്ത് അടിക്കാൻ ചെലവഴിച്ചത്.

ചോറും വിഭവങ്ങളും അഞ്ച് തരം പായസവും ഉള്‍പ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ സദ്യയില്‍ വിളമ്പിയത്. എത്രപേര്‍ സദ്യയില്‍ പങ്കെടുത്തുവെന്നതിന് കൃത്യമായ കണക്കില്ലെന്നായിരുന്നു വിവരാവകാശ പ്രകാരമുള്ള മറുപടി. സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തില്‍ നിന്നുള്ള ബില്ലുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് 19 ലക്ഷം രൂപ പൊതുഭരണവകുപ്പ് അനുവദിച്ചത്. ഇതിനും പുറമേയാണ് ഇപ്പോള്‍ 7.86 ലക്ഷം കൂടി ധനവകുപ്പ് അനുവദിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top