‘മതേതരത്വവും സോഷ്യലിസവും’ ഇല്ല; പഴയ ഭരണഘടനാ ആമുഖം വീണ്ടും പ്രസിദ്ധീകരിച്ച് കേന്ദ്രം

ഡല്‍ഹി: ഭരണഘടനാ ആമുഖത്തിലെ സോഷ്യലിസവും മതേതരത്വവും ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇവ രണ്ടും ഇല്ലാത്ത പഴയ ആമുഖമാണ് റിപ്പബ്ലിക്ക് ദിനത്തിൽ ‘മൈ ഗവൺമെന്റ് ഇന്ത്യ’ ഇൻസ്റ്റ പേജിൽ പങ്കുവച്ചത്. ആമുഖത്തിൽ പറഞ്ഞിരിക്കുന്ന ജനാധിപത്യം, സമത്വം തുടങ്ങി മറ്റെല്ലാത്തിനെ കുറിച്ചും വിശദീകരിക്കുന്ന പോസ്റ്റുകളും ഇതിനൊപ്പം ഇട്ടിട്ടുണ്ട്. യഥാർത്ഥ ആമുഖം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

1976ലാണ് ഭരണഘടനാ ഭേദഗതിയിലൂടെ മതേതരത്വവും സോഷ്യലിസവും ആമുഖത്തിൽ ചേർത്തത്. ഇതാദ്യമായല്ല കേന്ദ്ര സർക്കാരിന്റെ ഈ നടപടി. പുതിയ പാർലമെന്റിന്റെ ഉദ്‌ഘാടന സമയത്തും എംപിമാർക്ക് നൽകിയ ഭരണഘടന പഴയ ആമുഖമുള്ളതായിരുന്നു. സോഷ്യലിസവും മതേതരത്വവും എവിടെയെന്നും, പുതിയ ഇന്ത്യയിൽ അവ ഇല്ലേയെന്നും ചോദിച്ചുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. തീവ്രവാദം ഇല്ലായ്മ ചെയ്തു, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം കൊണ്ടുവന്നു തുടങ്ങിയവ സർക്കാരിന്റെ നേട്ടങ്ങളായി പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top