അയ്യപ്പന്മാര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കും; കുറ്റമറ്റ സേവനം ഉറപ്പ് – ദേവസ്വം മന്ത്രി കെ രാധാകൃഷണന്‍
ശബരിമല : തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. മണ്ഡലകാലത്തോടനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. വകുപ്പുകളുടെ ഏകോപനം തീര്‍ഥാടകര്‍ക്ക് മികച്ച ദര്‍ശനാനുഭവം നല്‍കുന്നുണ്ട്. ചെറിയ ന്യൂനതകള്‍ പോലും പരിഹരിച്ച് പരമാവധി കുറ്റമറ്റ സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥരും സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തീര്‍ഥാടകര്‍ക്ക് സുരക്ഷയും അടിസ്ഥാനസൗകര്യങ്ങളും മികവുറ്റ രീതിയില്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കലില്‍ പരിശോധിച്ച ശേഷം മാത്രം കടത്തിവിടും. പമ്പ, നിലയ്ക്കല്‍, പത്തനംതിട്ട, ചെങ്ങന്നൂര്‍ തുടങ്ങിയ ബസ് സ്റ്റാന്റുകളില്‍ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കൊച്ചി എയര്‍പോര്‍ട്ടിലും തീര്‍ഥാടകര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് മണ്ഡലകാലത്ത് നടക്കുന്നത്. ചെറിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ അത് ഒഴിവാക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here