ഗവര്‍ണര്‍ തെരുവിലിറങ്ങി നടന്നു; സെല്‍ഫി എടുക്കലും ഹല്‍വ രുചിക്കലും; മുഖാമുഖം വരാതെ എസ്എഫ്ഐ
കോഴിക്കോട്: സര്‍ക്കാരിനെയും എസ്എഫ്ഐ അടക്കമുള്ള ഭരണാനുകൂല സംഘടനകളേയും വെല്ലുവിളിച്ച് ഗവര്‍ണര്‍ കോഴിക്കോട് മിഠായിത്തെരുവിലിറങ്ങി. സുരക്ഷപോലും ആവശ്യമില്ലെന്ന പ്രസ്താവന നടത്തി തെരുവിലിറങ്ങി നടന്ന ഗവര്‍ണര്‍ക്ക് പക്ഷെ വന്‍ പോലീസ് സുരക്ഷയാണ് ഒരുക്കി നല്‍കിയത്. എല്ലാ വേലിക്കെട്ടുകളും പൊളിച്ചാണ് ഗവര്‍ണര്‍ ഇറങ്ങി നടക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തത്.
കേരളത്തില്‍ ഇതാദ്യമായാണ് ഒരു ഗവര്‍ണര്‍ ഈ രീതിയിലുള്ള പൊതുജന സമ്പര്‍ക്കം നടത്തുന്നത്. ഇതോടെ ആകര്‍ഷണ കേന്ദ്രം ഗവര്‍ണറായി. വലിയൊരു ആള്‍ക്കൂട്ടം അകമ്പടി സേവിച്ചു. ഗവര്‍ണര്‍ക്കെതിരെ ഇന്നലെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച എസ്എഫ്ഐ ഇന്ന് ഗവര്‍ണറുമായി മുഖാമുഖം വരാതെ അകലം പാലിച്ചു
കുട്ടികളെ എടുക്കുകയും ഉമ്മ വെക്കുകയും സെല്‍ഫി ആവശ്യങ്ങള്‍ക്ക് വഴങ്ങുകയും ചെയ്ത ഗവര്‍ണര്‍ മിഠായിത്തെരുവിലെ ഹല്‍വാ ഷോപ്പുകള്‍ സന്ദര്‍ശിച്ചു. നിരവധി കടകളില്‍ കയറി ഹല്‍വ രുചിച്ച് നോക്കുകയും വാങ്ങിക്കുകയുമൊക്കെ ചെയ്തു. തനിക്കടുത്തേക്ക് വന്നവരോട് സംസാരിച്ച ഗവര്‍ണര്‍ മാറി നിന്ന് കൈവീശി കാണിച്ചവരുടെ അടുത്ത്പോയി സംസാരിക്കുകയും ചെയ്തു. കേരള പൊലീസിനെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. ജനങ്ങൾക്ക് തന്നോട് ഇഷ്ടവും ബഹുമാനവുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
“കണ്ണൂരിലെ ആക്രമണങ്ങൾക്ക് ആരാണ് ഉത്തരവാദി? ജനങ്ങളെ ഭയപ്പെടുത്താമെന്ന് കരുതുന്ന അതേ വ്യക്തി തന്നെയാണ് എല്ലാ അക്രമങ്ങൾക്കും പിന്നില്‍. മുഖ്യമന്ത്രിയായിരുന്നു ഈ ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്നത് എങ്കിൽ ഇത്തരം ബാനർ ഉയർത്താൻ പോലീസ് അനുവദിക്കുമായിരുന്നോ?”- ഗവർണർ ചോദിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here