ബില്ലുകളില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒപ്പിട്ടിരുന്നുവെന്ന് ഗവര്‍ണര്‍; പരാതികളില്‍ വ്യക്തത തേടേണ്ട ആവശ്യം വന്നു; എല്ലാത്തിനും സമയമെടുത്തുവെന്നും വിശദീകരണം

തിരുവനന്തപുരം: സര്‍ക്കാര്‍ അയച്ചിരുന്ന ബില്ലുകള്‍ക്കെതിരേ പരാതികള്‍ വന്നതുകാരണമാണ് ഒപ്പിടാന്‍ വൈകിയതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ധാരാളം പരാതികളാണ് ബില്ലുകള്‍ക്കെതിരായി ലഭിച്ചത്. അതില്‍ വ്യക്തത തേടേണ്ടതുണ്ടായിരുന്നു. അതിന് സമയമെടുത്തു-ഗവര്‍ണര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം എല്ലാ ബില്ലുകളിലും ഒപ്പിടുകയായിരുന്നല്ലോ എന്ന ചോദ്യവും ഗവര്‍ണര്‍ ഖണ്ഡിച്ചു. “ഞാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ബില്ലുകളില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷമാണ് അത് അറിയുന്നത്.” – ഗവര്‍ണര്‍ പറഞ്ഞു.
പരിഗണനയിലുണ്ടായിരുന്ന അഞ്ച് ബില്ലുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടത്. ഭൂപതിവ് ഭേദഗതി ബില്‍, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്‍, ക്ഷീര സഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളാണിത്.
ബില്ലുകളില്‍ ഒപ്പുവെക്കാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തത് സര്‍ക്കാരുമായുള്ള തര്‍ക്കത്തിന് വഴിവെച്ചിരുന്നു. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ക്ക് രൂക്ഷവിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു. രണ്ട് വർഷം ബില്ലുകളിൽ ഗവർണർ എന്ത് എടുക്കുകയായിരുന്നുവെന്നാണ് കോടതി ചോദിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here