പോലീസ് വ്യൂഹത്തില്‍ കാലിക്കറ്റ് സര്‍വകലാശാല; ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി ഇന്ന്
കോഴിക്കോട്: ഗവര്‍ണര്‍ക്ക് എതിരെ എസ്എഫ്ഐയുടെ പ്രതിഷേധം തുടരവേ കാലിക്കറ്റ് സർവകലാശാലയിൽ ഇന്ന് കനത്ത സുരക്ഷ. ക്യാമ്പസില്‍ 2000 പോലീസുകാരെ വിന്യസിക്കും. പ്രധാന കവാടത്തിലെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വിദ്യാര്‍ഥികളേയും ജീവനക്കാരേയും പൊതുജനങ്ങളേയും പ്രവേശിപ്പിക്കുന്നത് മറ്റ് വഴികളിലൂടെയായിരിക്കും.
വൈകീട്ട് 3.30-ന് ക്യാമ്പസില്‍ സനാതന ധർമ്മപീഠം ആൻഡ് ഭാരതീയ വിചാരകേന്ദ്രം ചെയർ സെമിനാർ കോപ്ലക്സിൽ നടത്തുന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയാണ് ഗവർണറുടെ ഔദ്യോഗിക പരിപാടി. ഗവര്‍ണര്‍ക്കെതിരെ ഇന്ന് പ്രതിഷേധമുണ്ടാകുമെന്ന് എസ്എഫ്ഐ അറിയിച്ചിട്ടുണ്ട് .
അതേസമയം കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ ഉയര്‍ത്തിയ കറുത്ത ബാനര്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം പോലീസ് നീക്കം ചെയ്തുവെങ്കിലും ഒരു മണിക്കൂറിന് ശേഷം എസ്എഫ്ഐ വീണ്ടും ബാനര്‍ ഉയര്‍ത്തി.
ഇന്നലെ ഇന്ന് രാവിലെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ പ്രതിഷേധ സൂചകമായി എസ്എഫ്ഐ ബാനറുകള്‍ ഉയര്‍ത്തിയത്. സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ ക്യാമ്പസിലൂടെ നടന്ന് ബാനര്‍ നീക്കാന്‍ നിര്‍ദ്ദേശിച്ചു. ക്ഷുഭിതനായ ഗവര്‍ണര്‍ തട്ടിക്കയറിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ ബാനര്‍ നീക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here