ആര്‍. ബിന്ദു ‘ക്രിമിനല്‍’ എന്ന് ഗവര്‍ണര്‍; മറുപടി പറഞ്ഞ് നിലവാരം കളയാന്‍ താത്പര്യമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിക്ക് സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അധികാരമില്ലെന്നും ക്രിമിനലുകളോട് പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. പരാമര്‍ശത്തില്‍ മറുപടി പറഞ്ഞ് വില കളയാന്‍ താത്പര്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു.
സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ നിയമാവകാശം ഉണ്ടെന്ന് ആര്‍. ബിന്ദു പറഞ്ഞു. താന്‍ നിയമപരമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് കോടതിയെ സമീപിക്കാം. എല്ലാത്തിന്റെയും അധികാരി ആണെന്ന ഭാവമാണ് ഗവര്‍ണര്‍ക്കുള്ളത്. എല്ലാവരെയും ക്രിമിനലുകളായി ചിത്രീകരിക്കുക പതിവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരള സെനറ്റിലെ പതിനൊന്ന് അംഗങ്ങള്‍ മന്ത്രി ആര്‍. ബിന്ദുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. വൈസ് ചാന്‍സലറെ തടസപ്പെടുത്തി സെനറ്റിനെ അഭിസംബോധന ചെയ്ത മന്ത്രിയുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here