ഉദ്യോഗസ്ഥര്‍ക്ക് സ്വാഗതമോതി ഗവര്‍ണര്‍; വ്യക്തിപരമായ കാര്യത്തിന് വരാം; അല്ലെങ്കില്‍ മുഖ്യമന്ത്രി പറയണം

ഉദ്യോഗസ്ഥരുടെ രാജ്ഭവന്‍ സന്ദര്‍ശനത്തിന് നിര്‍ദേശങ്ങളുമായി ഗവര്‍ണര്‍. വ്യക്തിപരമായ ആവശ്യത്തിന് ഏത് ഉദ്യോഗസ്ഥര്‍ക്കും ഗവര്‍ണറെ കാണാന്‍ രാജ്ഭവനില്‍ എത്താം. ഓദ്യോഗിക ആവശ്യത്തിനാണെങ്കില്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രം വന്നാല്‍ മതിയെന്നാണ് രാജ്ഭവനില്‍ നിന്നും വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നേരിട്ട് എത്തി ചീഫ് സെക്രട്ടറിയും ഡിജിപിയും വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തു. സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താനുള്ള അധികാരം ഗവര്‍ണര്‍ക്ക് ഇല്ലെന്ന കാരണം ചൂണ്ടികാട്ടിയാണ് മുഖ്യമന്ത്രി എതിര്‍ത്തത്. ഇതില്‍ ഗവര്‍ണര്‍ കടുത്ത് എതിര്‍പ്പ് ഉന്നിയിക്കുകയും. ഒരു ഉദ്യോഗസ്ഥരും ഇനി രാജ്ഭവനില്‍ വരേണ്ടതില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കുകയും ചെയ്തു.

ഈ കടുത്ത നിലപാടിലാണ് ഇപ്പോള്‍ ഗവര്‍ണര്‍ അയവ് വരുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരോട് രാജ്ഭവനില്‍ കയറരുതെന്ന് പറഞ്ഞത് തെറ്റായ സന്ദേശമായി പോയി എന്ന വിശദീകരണമാണ് ഗവര്‍ണര്‍ ഇതിന് നല്‍കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top