വിവാദബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍; നിര്‍ണായകനീക്കം സുപ്രീംകോടതി നാളെ കേസ് പരിഗണിക്കാനിരിക്കെ

തിരുവനന്തപുരം: വിവാദ ലോകായുക്ത ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ തീരുമാനിച്ചു. ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്നതും സര്‍വകലാശാല നിയമ ഭേദഗതികൾ ഉൾപ്പെടെയുള്ളതുമായ ഏഴ് ബില്ലുകളും രാഷ്ട്രപതിയുടെ അംഗീകാരത്തിനയക്കും. അതേസമയം പൊതുജനാരോഗ്യ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്ന ഗവര്‍ണറുടെ നടപടിയെ കുറിച്ച് സുപ്രീംകോടതി വിമര്‍ശനം വന്നതിന് പിന്നാലെയാണ് നടപടി. സുപ്രധാന ബില്ലുകള്‍ രാഷ്ട്രപതിക്ക് കൈമാറിയെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് രാജ്ഭവന്‍റെ തീരുമാനം. ഇതോടെ സര്‍ക്കാരും ഗവര്‍ണരും തമ്മിലെ തര്‍ക്കം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്.

ലോകായുക്തയുടെ അധികാരം കവരുന്നു എന്ന് എന്ന വിമര്‍ശനം നേരിട്ടതാണ് ലോകായുക്ത ഭേദഗതി നിയമം. ഗവര്‍ണര്‍കൂടി ഉള്‍പ്പെടുന്ന നിയമഭേദഗതികളില്‍ രാഷ്ട്രപതി തീരുമാനമെടുക്കുന്നതാണ് ഉചിതം എന്ന് ആരിഫ് മുഹമ്മദ്ഖാന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സഹകരണ നിയമഭേദഗതി ബില്ലും രാഷ്ട്രപതിക്ക് കൈമാറുന്ന ബില്ലുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ലോകായുക്ത ബില്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്‍(രണ്ടെണ്ണം), ചാന്‍സിലര്‍ ബില്‍, സഹകരണ നിയമഭേദഗതി ബില്‍, സര്‍വകലാശാല സേര്‍ച്ച് കമ്മിറ്റി വിപുലീകരണ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവ രാഷ്ട്രപതിക്ക് അയക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top