വിവരാവകാശ കമ്മീഷണര്‍ നിയമനങ്ങള്‍ വ്യവസ്ഥകള്‍ ലംഘിച്ച്; സര്‍ക്കാര്‍ ശുപാര്‍ശ പുന:പരിശോധിക്കണം; ഗവര്‍ണര്‍ക്ക് പരാതി
തിരുവനന്തപുരം: യോഗ്യതയുള്ളവരെ ഒഴിവാക്കിയും വ്യവസ്ഥകള്‍ ലംഘിച്ചും വിവരാവകാശ കമ്മീഷണർമാരെ നിയമിച്ചതിനെതിരെ ഗവർണർക്ക് പരാതി. സര്‍ക്കാര്‍ ശുപാര്‍ശ പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്നും യോഗ്യതയുള്ളവരെ ഈ പദവിയില്‍ നിയമിക്കണം എന്നുമാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവര്‍ണറെ സമീപിച്ചത്.
മുഖ്യ വിവരാവകാശ കമ്മീഷണറായ വിശ്വാസ്മേത്ത ഈ മാസം വിരമിക്കുന്ന ഒഴിവിൽ സർവീസിൽ നിന്നും അടുത്തിടെ വിരമിച്ച ഒരു സെക്രട്ടറിയെ നിയമിക്കുന്നതും പത്രവിജ്ഞാപനവും സുപ്രീം കോടതി നിർദ്ദേശങ്ങളും അവഗണിച്ചാണ്.
സർക്കാർ സർവീസിൽ ഉന്നത പദവികൾ വഹിച്ചിരുന്നവരെയും ഉയർന്ന അക്കാദമിക് യോഗ്യതകളുള്ളവരെയും ഒഴിവാക്കിയാണ് സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നവരെ ശുപാർശ ചെയ്തത്. ഇവരിൽ ചിലർ നിശ്ചിത യോഗ്യതകളില്ലാത്തവരാണെന്നും ആക്ഷേപമുണ്ട്.
നാല് പത്രങ്ങളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കണം, ചുരുക്കപ്പട്ടികയില്‍ വരുന്നവരുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം, സേര്‍ച്ച് കമ്മറ്റി അംഗങ്ങളുടെ പേര് ആദ്യമേ പ്രസിദ്ധപ്പെടുത്തണം എന്നൊക്കെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നോമിനികളെ ശുപാര്‍ശ ചെയ്യുകയാണ് ചെയ്തത്. മുഖ്യ വിവരാവകാശ കമ്മിഷണർ നിയമനവും സമാന രീതിയിൽ തിരക്കിട്ട് നടത്തുകയായിരുന്നു-പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here