പൊട്ടിത്തെറിച്ച് ഗവർണർ; കാറിൽ നിന്നിറങ്ങി പുറത്തിരുന്നു, കൊല്ലത്ത് വീണ്ടും എസ്എഫ്ഐ കരിങ്കൊടി, പോലീസിന് ശകാരം

കൊല്ലം: എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ വീണ്ടും പ്രതിഷേധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിലമേലിൽ അൻപതിലേറെ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇതിനെത്തുടർന്ന് ഗവർണർ കാറിൽ നിന്നിറങ്ങി റോഡരികിലുള്ള കടയുടെ മുന്നിൽ ഇരിപ്പുറപ്പിച്ചു. പോലീസ് എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം അവിടെനിന്നും പോകാൻ തയ്യാറായിട്ടില്ല. പോലീസിനെ ഗവർണർ കടുത്ത ഭാഷയിൽ ശകാരിച്ചു.
പോലീസ് പ്രതിഷേധക്കാരെ സംരക്ഷിക്കുകയാണെന്ന് ഗവർണർ ആരോപിച്ചു. പ്രതിഷേധക്കാരെ എന്തുകൊണ്ട് കരുതല്‍ തടങ്കലില്‍ ആക്കിയില്ല. മുഖ്യമന്ത്രി പോയാല്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന പോലീസ് മേധാവിയെയോ പ്രധാനമന്ത്രിയെയോ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പന്ത്രണ്ടുപേരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞെങ്കിലും അതിന്റെ എഫ്ഐആര്‍ കാണിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ഒരു മണിക്കൂറായി ഗവര്‍ണര്‍ റോഡരികിലെ കടയുടെ മുന്നില്‍ ഇരിക്കുകയാണ്. കൊട്ടാരക്കര സദാനന്ദപുരത്തേക്ക് പോവുകയായിരുന്നു അദ്ദേഹം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here